പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത്‌ ഗർഭിണിയാക്കി; ഭർത്താവിനെതിരെ കേസ്

ബലാത്സംഗം ചെയ്ത് 12 വയസ്സുകാരിയെ ഗര്‍ഭിണിയാക്കിയ സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു. 29കാരനായ യുവാവാണ് അറസ്റ്റിലായത്. ഇവർ വിവാഹിതരായിരുന്നു. സംഭവം നടന്നത് നവി മുംബൈയിലാണ്. ആറ് മാസം മുൻപാണ് നിയമവിരുദ്ധമായ ശൈശവ വിവാഹം നടന്നത് എന്നാണ്‌ പൊലീസ് പറയുന്നത്.

ALSO READ: കൊച്ചി വൈപ്പിനില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥികളായ മൂന്നു കുട്ടികളെ കാണാതായി

മഹാരാഷ്ട്ര സത്താറ ജില്ലയില്‍ നിന്നാണ് ഇരുവരും. പ്രാദേശികമായി പനവേൽ എന്ന സ്ഥലത്ത് നടത്തിയ ആരോഗ്യ പരിശോധനയിലാണ് പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കിയതിനു പിന്നാലെ ഡോക്ടര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ALSO READ: ‘ചെമ്മീന്‍’ നോവല്‍ ജാപ്പനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത തക്കാക്കോ വിടവാങ്ങി

യുവാവിനെതിരെ ഖണ്ഡേശ്വര്‍ പൊലീസ് സ്‌റ്റേഷനിൽ പോക്‌സോ നിയമം, ശൈശവ വിവാഹ നിരോധന നിയമ പ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News