പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കബളിപ്പിച്ച് വിവാഹം കഴിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കബളിപ്പിച്ച് വിവാഹം കഴിച്ച അധ്യാപകന്‍ അറസ്റ്റില്‍. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. 12ാം ക്ലാസ് വിദ്യാര്‍ഥിനിയായ പതിനേഴുകാരിയെയാണ് ഇയാൾ വിവാഹം കഴിച്ചത്. ചിറ്റൂര്‍ ജില്ലയിലെ ഗംഗാവരം മണ്ഡല്‍ മേഖലയില്‍ ചലപതി (33) ആണ് അറസ്റ്റിലായത്. പ്രതി വിവാഹിതനും ഒരു മകളുമുള്ള ആളാണ്. പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ കള്ളം പറഞ്ഞ് തിരുപ്പതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

തുടർന്ന് താന്‍ സത്യസന്ധനാണെന്നും വിശ്വസിക്കണമെന്നും പ്രതി പെണ്‍കുട്ടിയോട് പറഞ്ഞു. പിന്നീട് തിരുപ്പതിയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരാവുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ പെണ്‍കുട്ടി സംഭവം മാതാപിതാക്കളെ അറിയിക്കുകയും പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News