പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാമുകന്റെ മുന്നില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാമുകന്റെ മുന്നില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ജോധ്പൂരിലെ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍വെച്ചാണ് സംഭവം. ആണ്‍ സുഹൃത്തിനെ മൂന്നംഗ സംഘം ക്രൂരമായി മര്‍ദിച്ച ശേഷം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

also read; റോഡരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി

ശനിയാഴ്ച പതിനേഴുകാരനായ കാമുകനൊപ്പം വീട് വിട്ടിറങ്ങിയ പെണ്‍കുട്ടി രാത്രി പത്തരയോടെയാണ് ജോധ്പൂര്‍ ബസ് സ്റ്റോപ്പില്‍ എത്തിയത്. മുറിയെടുക്കാനായി ഒരു ഗസ്റ്റ് ഹൗസിലെത്തിയ ഇവർ ജീവനക്കാരന്റെ മോശം പെരുമാറ്റത്തെ തുടർന്ന് ഇവിടം വിടുകയായിരുന്നു. ഗസ്റ്റ് ഹൗസിനു വെളിയിൽ നിൽക്കുമ്പോഴാണ് പ്രതികളായ രണ്ടുപേർ ഇവർക്കരികിൽ എത്തിയത്. കഴിക്കാന്‍ ഭക്ഷണം നൽകാമെന്നും താമസിക്കാനുള്ള ഇടം ശരിയാക്കാമെന്നും ഉറപ്പു നൽകി പ്രതികൾ ഇരുവരെയും കൂടെക്കൂട്ടി.

also read; പ്രതികളെ ലോക്കപ്പ് തുറന്ന് ബലം പ്രയോഗിച്ച് മോചിപ്പിച്ചു;കോൺഗ്രസ് എം എൽ എ മാർക്കെതിരെ കേസ്

റെയിൽവേ സ്റ്റേഷനിൽ വിടാമെന്ന് പറഞ്ഞ് പ്രതികൾ ഞായറാഴ്ച അർധരാത്രിയോടെ ജോധ്പുരിലെ ജെഎൻവി യൂണിവേഴ്സിറ്റി ക്യാംപസിലെ ഹോക്കി മൈതാനത്ത് എത്തിക്കുകയും കാമുകനെ മർദിച്ച് അവശനാക്കിയ ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ ട്രാക്ക് ചെയ്ത് കണ്ടെത്തി. ജയ്‌നാരായണ്‍ വ്യാസ് സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ സമന്ദര്‍ സിംഗ്, പിജി വിദ്യാര്‍ഥി ധര്‍മ്മപാല്‍ സിംഗ് അജ്മീറില്‍ ബിഎഡ് പഠിക്കുന്ന ഭട്ടം സിംഗ് എന്നിവരാണ് കേസിലെ പ്രതികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News