13 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; 19കാരനെ നഗ്നനാക്കി ചെരിപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തി നാട്ടുകാർ

13 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ ചെരിപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തി. കേസിൽ പ്രതിയായ 19കാരനെയാണ് ആളുകൾ മർദിച്ച് നഗ്നനാക്കി ചെരിപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തിയത്. ഇതിന് ശേഷമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മദ്ധ്യപ്രദേശിലെ ഇൻഡോർ നഗരത്തിലാണ് സംഭവം.

പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് മുൻപാണ് പെൺകുട്ടിയെ അറിയാവുന്ന ഒരു സംഘം ആളുകൾ ഇയാളുടെ കഴുത്തിൽ ചെരിപ്പ് മാല അണിയിച്ച് നഗ്നനാക്കി തെരുവിലൂടെ നടത്തിയതും മർദിച്ചതും. പ്രതിയെ മർദിക്കുന്ന വീഡിയോ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ അതിലുള്ള ആളുകൾക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് വെെദ്യപരിശോധനയിൽ സ്ഥിരീകരിച്ചതായി കനാഡിയ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ജഗദീഷ് പ്രസാദ് ജംരെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News