പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 12 വര്‍ഷം കഠിനതടവും, ഒരുലക്ഷം രൂപ പിഴയും വിധിച്ചു. മാറനല്ലൂര്‍, കീളിയോട്, പെരുമ്പഴുതൂര്‍, കുഴിവിള, പിന്റു ഭവനില്‍ 37 വയസ്സുള്ള പിന്റു എന്നു വിളിക്കുന്ന ബ്രിട്ടോ വി ലാലിനെയാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ് രമേശ് കുമാര്‍ ശിക്ഷിച്ചത്.
2010 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബ്രിട്ടോ വി ലാലിന്റെ മാതാവായ രണ്ടാം പ്രതിയെ കൊണ്ട് വിളിപ്പിച്ച് അതിജീവിതയെ വിവാഹം കഴിച്ചു കൊള്ളാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഒന്നാം പ്രതിയുടെ വീട്ടിനകത്ത് കൊണ്ടുപോയി ഹാള്‍ മുറിയില്‍ വച്ച് ബലാത്സംഗം ചെയ്തു. വിവരം പുറത്തു പറഞ്ഞാല്‍ അതിജീവിതയുടെ നഗ്‌ന ഫോട്ടോ പുറത്തു കാണിക്കും എന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയും ആണ് പ്രതി കൃത്യം ചെയ്തത്.
Also Read: ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഡോക്ടർ ജീവനൊടുക്കി
തുടര്‍ന്ന് ഗര്‍ഭിണിയായ അതിജീവിതയ്ക്ക് ഗര്‍ഭം അലസുന്നതിനുള്ള ഗുളിക ഒന്നാം പ്രതി നല്‍കുകയും തുടര്‍ന്ന് വയറുവേദന ഉണ്ടായ അതിജീവിതയെ ഒന്നാം പ്രതി ആശുപത്രിയില്‍ കൊണ്ടുപോവുകയും അബോര്‍ഷന്‍ ആക്കുകയും ആണ് ഉണ്ടായത്.
ആശുപത്രിയില്‍ ഒന്നാം പ്രതി അതിജീവിതയ്ക്ക് 19 വയസ്സ് പ്രായം ഉണ്ടെന്നും തന്റെ ഭാര്യയും ആണെന്നുമാണ് വിവരങ്ങള്‍ പറഞ്ഞുകൊടുത്തത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു അതിജീവിത.
പിഴ തുക അതിജീവിതയ്ക്ക് നല്‍കണം. പിഴ ഒടുക്കിയില്ലെങ്കില്‍ 9 മാസം അധിക തടവു ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷന്‍ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് ഡി ആര്‍ പ്രമോദ് കോടതി ഹാജരായി. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 17 സാക്ഷികളെയും വിസ്തരിച്ചു. 16 രേഖകള്‍ ഹാജരാക്കി. കാട്ടാക്കട ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സി എല്‍ മനോജ് ചന്ദ്രനാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ രണ്ടാം പ്രതിയായ ഒന്നാം പ്രതിയുടെ മാതാവിനെ കോടതി വെറുതെ വിട്ടു.
Also Read: പി ജി ഡോക്ടറുടെ ആത്മഹത്യ; സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here