പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ പല തവണ ബലാത്സംഗത്തിനിരയാക്കിയ പ്രതിക്ക് മരണം വരെ തടവുശിക്ഷ വിധിച്ച് ഗുജറാത്ത് കോടതി. മുഹമ്മദ് സാദിക്ക് ഖത്രി എന്നയാൾക്കാണ് കോടതി അവസാന ശ്വാസം വരെ തടവുശിക്ഷ വിധിച്ചത്. പ്രതിയുടെ കൂട്ടാളികളെയും കേസില്‍ ശിക്ഷിച്ചിട്ടുണ്ട്. പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെയാണ് ഇയാൾ ക്രൂര പീഡനത്തിനിരയാക്കിയത്.
വിദ്യാര്‍ഥിനിയെ അഞ്ച് മണിക്കൂറിനുള്ളില്‍ മൂന്നുതവണയാണ് പ്രതി പീഡിപ്പിച്ചത്. ഇയാള്‍ പിടിയിലാകുമ്പോള്‍ ലൈംഗിക ഉത്തേജനത്തിനുള്ള ഗുളികകളും ഇയാളിൽ നിന്നും കണ്ടെത്തിയിരുന്നു. പ്രതിക്ക് ലൈംഗിക വൈകൃതമുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് കോടതി അപൂര്‍വ വിധി പ്രഖ്യാപനം നടത്തിയത്.
ALSO READ; മഹാരാഷ്‌ട്രയിൽ അയൽക്കാരന്റെ തലയറുത്ത് പൊലീസ് സ്റ്റേഷനിലേക്ക് എത്തി അച്ഛനും മകനും
2021 ഒക്ടോബര്‍ 18ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവിനെ കാണാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് വീടുവിട്ട് ഇറങ്ങിയ പെണ്‍കുട്ടിയെ പ്രതികള്‍ പരിചയപ്പെടുന്നത്. ഉമര്‍ഗം സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ മറ്റൊരു ട്രെയിനില്‍ കയറാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി സാദിക്കും കൂട്ടാളികളും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് തളര്‍ന്നുവീണ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളയുകയായിരുന്നു. അടുത്ത ദിവസം ബോധം വന്ന ശേഷം പെണ്‍കുട്ടി അമ്മാവനെ വിവരം അറിയിക്കുമ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here