ദില്ലിയില്‍ പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍

പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍. ദില്ലിയിലെ ജനതാ മജൂര്‍ കോളനിയില്‍ താമസിക്കുന്ന പതിനഞ്ചുകാരിയെയാണ് രണ്ട് ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

Also Read : സി എന്‍ മോഹനന്‍ മറുപടി നല്‍കിയില്ലെന്ന മാത്യു കുഴല്‍നാടന്റെ ആരോപണം വസ്തുതാവിരുദ്ധം; മറുപടിയുടെ പകര്‍പ്പ് കൈരളി ന്യൂസിന്

ഐപിസി, പോക്സോ നിയമം എന്നിവ അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതികളെ പിടികൂടിയെന്നും പൊലീസ് അറിയിച്ചു. ജഹീദ് (22), ജുബൈര്‍ (24) എന്നിവര്‍ ചേര്‍ന്ന് തന്നെ ഉപദ്രവിച്ചതായി കുട്ടി മൊഴി നല്‍കി. നന്ദനാഗ്രിയില്‍ താമസിക്കുന്ന ഇവര്‍ സഹോദരങ്ങളാണ്. കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയെന്നും പൊലീസ് പറഞ്ഞു.

Also Read : സലാം എയർ ഇന്ത്യയിലേക്കുള്ള സർവീസ് നിർത്തുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News