ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കേണ്ടത് ന്യൂനപക്ഷ വിഭാഗങ്ങളുടെ ബാധ്യതയാണെന്നും മതേതര ഇന്ത്യയെ വീണ്ടെടുക്കാനുള്ള മതനിരപേക്ഷ ശക്തികളുടെ പോരാട്ടത്തില്‍ ഫലപ്രദമായ പങ്കാളിത്തം വഹിച്ചില്ലെങ്കില്‍ എന്നെന്നേക്കുമായി ദുഃഖിക്കേണ്ടിവരുമെന്നും ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ഈ സുവര്‍ണാവസരം ഫലപ്രദമായി വിനിയോഗിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ആര്‍.എസ്.എസിന്റെ വിഭാനയിലുള്ള ഹിന്ദുരാഷ്ട്രമായിരിക്കും സ്ഥാപിക്കപ്പെടുക. ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ന് രാജ്യത്ത് ആശ്രയിക്കാനും വിശ്വസിക്കാനും പറ്റിയ രാഷ്ട്രീയകൂട്ടായ്മ ഇടതുമുന്നണിയുടേത് മാത്രമാണ്. സംഘ്പരിവാര്‍ രാഷ്ട്രീയത്തെ ആര്‍ജവത്തോടെ പ്രതിരോധിക്കുന്നതും മോദി സര്‍ക്കാരിന്റെ മതേതര വിരുദ്ധവും ന്യൂനപക്ഷ വിദ്വേഷത്തില്‍ അധിഷ്ഠിതവുമായ നീക്കങ്ങളെ ഫലപ്രദമായി ചെറുത്തുതോല്‍പിക്കുന്നതും ഇടതുപക്ഷമാണ്. ബി.ജെ.പിയുടെ ബി ടീമായി വര്‍ത്തിക്കുന്ന കോണ്‍ഗ്രസാണ് രാജ്യമകപ്പെട്ട സകല പ്രതിസന്ധികള്‍ക്കും കാരണമെന്ന് പ്രസ്താവനയില്‍ ചൂണ്ടികാട്ടി.
Also Read: എല്‍ഡിഎഫ് അകമ്പടി വാഹനത്തില്‍ ആയുധമെന്ന ആരോപണം; പണിയായുധങ്ങളാണെന്ന് കെ രാധാകൃഷ്ണന്‍
2019ല്‍ കേരളത്തില്‍നിന്ന് തെരഞ്ഞെടുത്തയച്ച യു.ഡി.എഫിന്റെ 18 എം.പിമാര്‍ എത്ര നിരുത്തരവാദപരമായാണ് പാര്‍ലമെന്റില്‍ പെരുമാറിയതെന്നതിന് കാലം സാക്ഷിയാണ്. മോദി സര്‍ക്കാരിന്റെ വര്‍ഗീയവും കിരാതവുമായ നീക്കളെ എതിര്‍ക്കാനോ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനോ ഇവര്‍ ആരുമുണ്ടായിരുന്നില്ല. വിലപ്പെട്ട അഞ്ച് വര്‍ഷം പാഴാക്കുകയായിരുന്നു ഇക്കൂട്ടര്‍. അതുകൊണ്ട് 2019ലെ തെറ്റ് ആവര്‍ത്തിക്കപ്പെടാതെ, 20മണ്ഡലങ്ങളില്‍നിന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിച്ച് പാര്‍ലമെന്റിലേക്കയക്കുക എന്ന വലിയ ബാധ്യതയാണ് ഇത്തവണ നമുക്ക് നിറവേറ്റാനുള്ളത്. ഈ സന്ദേശം പരമാവധി വോട്ടര്‍മാരിലെത്തിച്ച് നാടിനെയും നമ്മുടെ കാലഘട്ടത്തെയും വരും തലമുറയെയും രക്ഷിച്ചെടുക്കാനായിരിക്കണം വോട്ടവകാശം വിനിയോഗിക്കേണ്ടതെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവിലും ജന.സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here