കോഴിക്കോട് എന്‍ഐടിയുടെ വിവാദ നടപടി; ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT) യുടെ വിവാദ നടപടികള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ മാനവശേഷി വികസന മന്ത്രാലയത്തിനു കീഴില്‍ കോഴിക്കോട് കുന്ദമംഗലത്ത് പ്രവര്‍ത്തിച്ചുവരുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സമീപകാലത്ത് സ്വീകരിച്ചുവരുന്ന പല നടപടികളും രാജ്യത്തിന്റെ പാരമ്പര്യത്തിനും പൈതൃകത്തിനും നിരക്കാത്തതാണെന്നും എന്‍.ഐ.ടി യുടെ ലൈബ്രറിയില്‍ നിന്നും മുസ്ലിം, ക്രിസ്ത്യന്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളുടെ വേദഗ്രന്ഥങ്ങളായ ഖുര്‍ആന്‍, ബൈബിള്‍ എന്നിവയും അവയുടെ പരിഭാഷകളും ഒഴിവാക്കിയതിനെതിരെ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം.

Also Read : 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫണ്ട് വിനിയോഗം; കെ സുരേന്ദ്രനെതിരെ പരാതി

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഡയറക്ടര്‍, രജിസ്ട്രാര്‍, മാനവ വിഭവ ശേഷി മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടി. ഏപ്രില്‍ 29 ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ നിര്‍ദ്ദേശം. തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശി ഡോ. അന്‍വര്‍ നാസര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് കമ്മീഷന്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചത്.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫണ്ട് വിനിയോഗം സംബന്ധിച്ച് കെ സുരേന്ദ്രനെതിരെ പരാതി. ഗോത്ര ചെയര്‍പ്പേഴ്‌സണ്‍ പ്രസീത അഴീക്കോടാണ് വയനാട് ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കിയത്. മൂന്നരക്കോടി രൂപയുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച രേഖകള്‍ സി കെ ജാനു കോഴക്കേസില്‍ കണ്ടെത്തിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. തെരെഞ്ഞെടുപ്പ് ചട്ട ലംഘനം നടന്നുവെന്നും പരാതിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News