വിദേശ ഉപരി പഠന സ്കോളർഷിപ്പ്; ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് അവസരം

2023-24 അധ്യായന വർഷത്തിൽ വിദേശ സർവകലാശാലകളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പി.എച്ച്ഡി. കോഴ്‌സുകൾക്ക് ഉന്നതപഠനം നടത്തുന്നതിന് അനുവദിക്കുന്ന വിദേശ പഠന സ്കോളർഷിപ്പിന് അപേക്ഷിക്കാം. ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്കാണ് അപേക്ഷിക്കുവാൻ അവസരം. അവസാന തീയതി ജനുവരി 27 ആക്കി മാറ്റി.

ALSO READ: മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം ആയിരം വിദ്യാർത്ഥികൾക്ക് നൽകും; മന്ത്രി ആർ ബിന്ദു

ഇന്ത്യയിലെ ദേശസാത്‌കൃത/ഷെഡ്യൂൾഡ് ബാങ്കുകളിൽനിന്നോ കേരള സംസ്ഥാന ഡിവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനിൽനിന്നോ വിദ്യാഭ്യാസ വായ്പ നേടിയിട്ടുള്ളവർക്ക് ലോൺ സബ്‌സിഡിയായി സ്കോളർഷിപ്പ് അനുവദിക്കും. www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷാ ഫോറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും അടങ്ങുന്ന വിവരങ്ങൾ ലഭ്യമാകും. വിശദവിവരങ്ങൾക്ക് 0471 2300524 എന്ന നമ്പറിൽ ബന്ധപ്പെടാം.

ALSO READ: ‘വ്യവസായ വകുപ്പിനുള്ളിൽ വാണിജ്യത്തിനായി പ്രത്യേക സംവിധാനമൊരുക്കും’: പിണറായി വിജയൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News