ഡോ. എപിജെ അബ്ദുൽ കലാം സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാം അവസാന തീയതി ഫെബ്രുവരി 3

ApJ Abdul kalam Scholorship

സർക്കാർ, എയ്ഡഡ്, സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ഡോ. എപിജെ അബ്ദുൽ കലാം സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 3 ആണ്.

കേരളത്തിൽ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. ക്രിസ്ത്യൻ, മുസ്ലിം, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാനവസരമുണ്ട്. . ബി പി എൽ വിഭാഗത്തിൽപ്പെട്ടവർക്ക് സ്കോളർഷിപ്പിൽ മുൻഗണന ഉണ്ടായിരിക്കും. ബി പി എൽ അപേക്ഷകരുടെ അഭാവത്തിൽ, ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗക്കാരെയും പരിഗണിക്കും. 6,000- രൂപയാണ് സ്കോളർഷിപ്പ് തുക.

Also Read: എംഫാം പ്രവേശനം: റീഫണ്ടിന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സമര്‍പ്പിക്കണം

ന്യൂനപക്ഷക്ഷേമവകുപ്പിൻ്റെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും www.minoritywelfare.kerala.gov.in എന്ന സൈറ്റ് സന്ദർശിക്കുക. സംശയനിവാരണത്തിനായി 0471 2300524, 04712 302090 ഈ നമ്പറുകളിൽ ബന്ധപ്പെടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News