ചോക്ലേറ്റും 10 രൂപയും നൽകി കൂട്ടബലാത്സംഗം; 10 വയസ്സുകാരനടക്കം അഞ്ച് കുട്ടികൾ പിടിയിൽ

കർണാടകയിൽ വീണ്ടും രാജ്യത്തെ നാണിപ്പിക്കുംവിധം ക്രൂരബലാസംഗം. കൽബുർഗി ജില്ലയിൽ ഒമ്പതു വയസ്സുകാരിയെ ചോക്ലേറ്റും പൈസയും നൽകി കൂട്ടബലാത്സംഗം ചെയ്തു.

ALSO READ: ‘ബിജെപിയുടെ അന്ത്യം മഹാരാഷ്ട്രയിൽനിന്ന്’; മുന്നറിയിപ്പുമായി മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോലെ

ജൂലൈ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത അഞ്ച് പ്രതികളെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെല്ലാം പത്തും പതിനാലും വയസിനിടയിലുള്ളവരാണ് എന്നതാണ് പൊലീസിനെ ഞെട്ടിച്ചത്. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതികൾ ചോക്ലേറ്റും പൈസയും നൽകി തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് അഞ്ചാം പ്രതിയുടെ വീട്ടിൽകൊണ്ടുപോയി കൂട്ടമായി ബലാത്സംഘം ചെയ്തു.

ALSO READ: ആലപ്പുഴയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടിയോട് മാതാപിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് ബലാത്സംഗത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. തുടർന് ഇവർ കൽബുറഗിയിലെ വനിതാ പൊലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളായ കുട്ടികളെ കൽബുർഗിയിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News