ഫോണ്‍ കൊടുത്തില്ല, ദില്ലിയില്‍ രണ്ട് കുട്ടികള്‍ ഒരാളെ കുത്തിക്കൊന്നു

ഫോണ്‍ വിളിക്കാന്‍ ചോദിച്ചിട്ട് കൊടുത്താക്കത്തതിന്റെ പേരില്‍ 18 തികയാത്ത രണ്ട് കുട്ടികള്‍ ചേര്‍ന്ന് ഒരാളെ കുത്തിക്കൊന്നു. നോര്‍ത്ത് വെസ്റ്റ ദില്ലിയിലെ രാജ് പാര്‍ക്ക് ഏരിയയിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ഹത്രാസ് സ്വദേശിയായ ജിതേന്ദര്‍ കുമാറാണ് കൊല്ലപ്പെട്ടത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സിസിടിവിയുടെ സഹായത്തോടെ പ്രതികളെ പിടികൂടി.

ബര്‍ത്ത്‌ഡേ പാര്‍ട്ടി കഴിഞ്ഞ് മടങ്ങവേ ഒരു പ്രതിയുടെ മൊബൈല്‍ ഫേണിന് കേടുപറ്റി. മദ്യലഹരിയിലായിരുന്ന കുട്ടികള്‍ അടുത്ത് കണ്ട ജിതേന്ദര്‍ കുമാറിനോട്  കോള്‍ ചെയ്യാന്‍ ഫോണ്‍ ചോദിച്ചെങ്കിലും കൊടുത്തില്ലെന്നു മാത്രമല്ല  ജിതേന്ദര്‍ ഇവരെ അപമാനിക്കുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് കയ്യില്‍ കരുതിയിരുന്ന കത്തികളെടുത്ത് ജിതേന്ദറിന്‌റെ നെഞ്ചിലും വയറിലും കയ്യിലും ഇരുവരും കുത്തുകയായിരിന്നു. പ്രതികള്‍ സ്ഥിരം കത്തി കയ്യില്‍ കരുതാറുണ്ടെന്നും കത്തിയുമായി ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News