ക്ലാസ് മുറിയിൽ ആസിഡ് എറിഞ്ഞു; നാല് വിദ്യാർത്ഥിനികൾക്ക് പരുക്ക്

സർക്കാർ സ്‌കൂളിലെ ക്ലാസ് മുറിയിൽ നടന്ന ആസിഡ് ആക്രമണത്തിൽ നാല് പെൺകുട്ടികൾക്ക് പരുക്ക്. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവം.

ALSO READ: ‘പ്രതിപക്ഷനേതാവ് മഞ്ഞപത്രത്തിന്റെ കാവലാളായി മാറി’; എ.എ റഹീം

മഹുവ വില്ലേജിലുള്ള മഹാത്മാഗാന്ധി ഗവണ്മെന്റ് സ്കൂളിലെ ആറാം ക്ലാസ് മുറിയിലാണ് ആസിഡ് എറിഞ്ഞത്. രണ്ട് വിദ്യാർത്ഥികൾ ആണ് ക്ലാസ് മുറിയിലേക്ക് ആസിഡ് എറിഞ്ഞതെന്നാണ് വിവരം. ഇരകളിൽ ഒരാളുടെ പിതാവ് നൽകിയ പരാതിയിൽ ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ALSO READ: ആരാധകക്കൂട്ടം ഒഴിവാക്കാൻ സിഗ്നൽ തെറ്റിച്ചു; ദളപതിക്ക് 500 രൂപ പിഴ

ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 326എ (ആസിഡ് ആക്രമണത്തിനുള്ള ശിക്ഷ) പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News