സെന്തിൽ ബാലാജിയുടെ വകുപ്പുകൾ എടുത്ത് മാറ്റി

ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയുടെ വകുപ്പുകള്‍ എടുത്തുമാറ്റി. ബാലാജിയുടെ വകുപ്പ് തങ്കം തേനരാശിനും മുത്തു സ്വാമിക്കുമായി നല്‍കനാണ് തീരുമാനം. വൈദ്യുതി വകുപ്പ് ധനമന്ത്രി തങ്കം തെന്നരസുവിന് കൈമാറി. പ്രൊഹിബിഷൻ ആന്റ് എക്സൈസ് വകുപ്പ് ഭവന മന്ത്രി മുത്തുസ്വാമിക്കും കൈമാറി.

അതേ സമയം, ഇഡി നടപടിക്കെതിരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി സ്റ്റാലിൻ രംഗത്ത് എത്തി.ഞങ്ങൾ തിരിച്ചടിച്ചാൽ നിങ്ങൾക്ക് താങ്ങില്ല, ധൈര്യം ഉണ്ടെങ്കിൽ നേർക്കുനേർ വരൂ എന്നായിരുന്നു ബിജെപിയെ വെല്ലുവിളിച്ച് സ്റ്റാലിൻ പറഞ്ഞത്. ഡിഎംകെയുടെ പോരാട്ട ചരിത്രം പഠിയ്ക്കണം. ചരിത്രം അറിയില്ലെങ്കിൽ ദില്ലിയിലെ മുതി‍ർന്ന നേതാക്കളോട് ചോദിക്കൂ. ഇത് ഭീഷണി അല്ല, മുന്നറിയിപ്പാണെന്നും സ്റ്റാലിൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News