“വയനാട് കണ്ടത് അസാമാന്യരംഗങ്ങൾ, എല്ലാവരെയും പുനരധിവസിപ്പിക്കും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് എതിരായ പ്രചാരണങ്ങളെ അവഗണിക്കുന്നു…”: മന്ത്രി വിഎൻ വാസവൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് എതിരായ പ്രചാരണങ്ങളെ അവഗണിക്കുന്നുവെന്ന് മന്ത്രി വിഎൻ വാസവൻ. അത്തരം പ്രചാരണങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതില്ല. അമ്മയെ കൊന്നാലും ശരിയെന്ന് പറയുന്ന ചില വൈകൃതങ്ങൾ ഉണ്ടാകും. ഇതും അങ്ങനെ കണ്ടാൽ മതി. മനുഷ്യനായി പിറന്നവർ അങ്ങനെ കരുതില്ല. ആരും ആരെയും പ്രേരിപ്പിക്കാതെയാണ് പണം നൽകുന്നത് എന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു. എല്ലാവരെയും പുനരധിവസിപ്പിക്കും. എല്ലാവരുടെയും അഭിപ്രായങ്ങൾ തേടിക്കൊണ്ടാണ് അത് ചെയ്യുക. ആരെയും മാറ്റി നിർത്തില്ല. മന്ത്രി വിഎൻ വാസവൻ.

Also Read; വയനാടിന് സിപിഐഎം എംപിമാരുടെ കൈത്താങ്ങ്; ഒരു മാസത്തെ ശമ്പളം സിഎംഡിആര്‍എഫിലേക്ക്

വയനാട് കണ്ടത് അസാമാന്യരംഗങ്ങളാണ്, ഹൃദയഭേദകമായ ഭയാനകരംഗങ്ങളാണത്. എല്ലാവരുടെയും പുനരധിവാസം സർക്കാർ ഗൗരവമായി തന്നെ കാണുന്നുണ്ടെന്നും മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി. രാജ്യത്ത് ഒരു സ്ഥലത്തും യുദ്ധകാല അടിസ്ഥാനത്തിൽ ഇങ്ങനെ പ്രവർത്തിച്ച സർക്കാർ കാണില്ല. കക്ഷിരാഷ്ട്രീയ ജാതിമതഭേദമന്യേ ഒരു നാടാകെ ഒന്നിച്ചു. വിശ്വമാനവികതയുടെ സംസ്കാരം കണ്ടു, മന്ത്രി വിഎൻ വാസവൻ പറഞ്ഞു.

Also Read; പഠനം മുടങ്ങില്ല: ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിക്കാൻ ഓസ്ട്രേലിയൻ മമ്മൂട്ടി ഫാൻസ്

അതേസമയം, വയനാട് ദുരന്തമുഖത്തെ മാധ്യമങ്ങളുടെ പങ്കിനെയും മന്ത്രി എടുത്തുപറഞ്ഞു. ഈ ദുരന്തമുഖത്ത് മാധ്യമങ്ങൾ ഏറെ കഷട്ടപ്പെട്ടു. മീഡിയ മാനേജ്മെന്റ് ഫലപ്രദമായി പ്രവർത്തിച്ചിട്ടുണ്ട്. തെറ്റായ നീക്കത്തെ തമസ്കരിച്ചു മുന്നോട്ട് പോയി. തെരച്ചലിന് സഹായകരമായ സാഹചര്യങ്ങൾ സൃഷ്ടിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News