കാന്‍സര്‍ മാറുമെന്ന് വിശ്വാസം; അഞ്ച് വയസുകാരനെ അമ്മ ഗംഗയില്‍ മുക്കിക്കൊന്നു

അന്ധവിശ്വാസം ഹരിദ്വാറിൽ അഞ്ചുവയസ്സുകാരന്റെ ജീവനെടുത്തു. കാന്‍സര്‍ മാറുമെന്ന് വിശ്വാസത്തില്‍ അഞ്ച് വയസുകാരനെ അമ്മ ഗംഗയില്‍ മുക്കിക്കൊന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം. കുഞ്ഞിനെ അഞ്ച് മിനിറ്റിലധികം ഗംഗ നദിയില്‍ മുക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.

ദില്ലിയില്‍ നിന്നുള്ള കുടുംബം ബുധനാഴ്ചയാണ് 5 വയസ്സുള്ള കുട്ടിയുമായി ഹർ കി പൗരിയിൽ എത്തിയത്. കുട്ടിയുടെ മാതാപിതാക്കൾക്കൊപ്പം മറ്റൊരു കുടുംബാംഗവും ഉണ്ടായിരുന്നു. കുട്ടിയെ കുളിപ്പിക്കാനെന്ന രീതിയില്‍ ഗംഗയിലെത്തിച്ച അമ്മ കുട്ടിയെ മുക്കിക്കൊല്ലുകയായിരുന്നു.

പുറത്തുവന്ന വീഡിയോയില്‍  സ്ത്രീ കുട്ടിയുടെ മൃതദേഹത്തിനൊപ്പം ഇരിക്കുന്നതും ചിരിച്ചുകൊണ്ട് സംസാരിക്കുന്നതും കാണാം.  “തന്‍റെ മകന്‍ എ‍ഴുനേറ്റ് വരുമെന്നാണ് പ്രതികൂടിയായ കുട്ടിയുടെ അമ്മ പറയുന്നത്”.

അതേസമയം സംഭവത്തെകുറിച്ച്  വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News