വിനായകന് തമിഴ് ആരാധകർ ഏറെയാണ്, ഇനി മലയാളികൾക്ക് കിട്ടില്ല; മിർണ മേനോൻ

രജനികാന്ത് നായകനാരജനികാന്തിന്റെ ‘ജയിലർ’ ചിത്രത്തിൽ വിനായകനും ആഘോഷിക്കപ്പെടുകയാണ്. ചിത്രത്തിൽ വർമ്മ എന്ന വില്ലൻ വേഷത്തിലാണ് വിനായകൻ എത്തിയത്. വിനായകനെ ഇനി മലയാളികൾക്ക് കിട്ടില്ലെന്നും തെലുങ്ക്, തമിഴ് സിനിമാപ്രവർത്തകർ അദ്ദേഹത്തെ വിട്ടു തരില്ല എന്നാണ് ചിത്രത്തിൽ രജനികാന്തിന്റെ മരുമകളായി വേഷമിട്ട മിർണ മേനോൻ പറയുന്നത്.

Also Read: ‘ജയിലർ ഞാനും യോഗിയും ഒരുമിച്ച് കാണും’, ഹിമാലയത്തിലേക്കുള്ള ആത്മീയ യാത്രയ്‌ക്കൊടുവിൽ രജനികാന്ത്

”വിനായകനെ ഇനി നമുക്ക് ഇവിടെ കിട്ടുമെന്ന് തോന്നുന്നില്ല. അത്രയ്ക്ക് ആരാധകരാണ് അവിടെ. ഞാൻ രണ്ടു തെലുങ്ക് സിനിമകൾ ചെയ്തിട്ടുണ്ട്. അവിടെ എന്നെ അറിയുന്നവർ ഒക്കെ ‘വിനായകേട്ടനെ അറിയുമോ’ എന്ന് ചോദിക്കുന്നുണ്ട്. അദ്ദേഹത്തിന് ഡേറ്റ് ഉണ്ടോ? ഇപ്പോൾ ഏതെങ്കിലും പടം ചെയ്യുന്നുണ്ടോ? എന്നൊക്കെയാണ് ചോദിക്കുന്നത്.”

”എല്ലാ കഥാപാത്രങ്ങളും ചെയ്യാൻ കഴിയുന്ന ആളാണ് വിനായകൻ. നെൽസൺ സർ സിനിമ എടുക്കുന്നത് ആറു മുതൽ അറുപത് വയസു വരെയുള്ള ആളുകൾക്ക് വേണ്ടിയാണ്. ഈ സിനിമയിലൂടെ അത് സാധിച്ചു എന്നാണ് തോന്നുന്നത്. രജനി സർ, ലാലേട്ടൻ എന്നിവരോടൊപ്പം ഒരുമിച്ച് അഭിനയിച്ചു എന്ന് പറയുന്നത് സ്വപ്നം പോലെയാണ് തോന്നുന്നത്.”

”ഈ സിനിമയിൽ എല്ലാ താരങ്ങളുടെയും കഥാപാത്രം വളരെ നന്നായി വന്നിട്ടുണ്ട്. വളരെ ശാന്തമായി മെഡിറ്റേഷൻ ഒക്കെ ചെയ്തു ഇരിക്കുന്ന ആളാണ് രജനി സർ. നന്നായി കോമഡി പറയുന്ന ആളാണ്. ജീവിതത്തിൽ വലിയൊരു ഭാഗ്യം തന്നെയാണ് ഈ സിനിമ” മിർണ പറയുന്നു.

Also Read: ദുൽഖറിനെക്കാണാൻ ചെന്നൈയിൽ വലിയ ആൾക്കൂട്ടം, ആരാധകരുടെ എണ്ണം കണ്ട് ഞെട്ടി, പാൻ ഇന്ത്യൻ സ്റ്റാർ എന്നതിൽ സംശയം വേണ്ട: വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News