മണിപ്പൂരില്‍ വനിതാ മന്ത്രിയുടെ വീടിന് തീവെച്ചു

മണിപ്പൂരില്‍ സംഘര്‍ഷം കൂടുതല്‍ കലുഷിതമാകുന്നു. വനിതാ മന്ത്രിയുടെ വീടിന് പ്രതിഷേധക്കാര്‍ തീവെച്ചു. വ്യവസായ മന്ത്രിയും ബിജെപി നേതാവുമായ നെംച കിപ്‌ഗെന്നിന്റെ ഔദ്യോഗിക വസതിക്കാണ് പ്രതിഷേധക്കാര്‍ തീയിട്ടത്. മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയാണ് നെംച കിപ്‌ഗെന്‍.

Also Read- സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിന്‍വലിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

അക്രമികളെ ഒഴിപ്പിക്കാന്‍ സുരക്ഷാസേന നിരവധി തവണ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ആക്രമണം നടക്കുമ്പോള്‍ മന്ത്രി വീട്ടിലുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കുക്കി വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എ ആണ് നെംച. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.

Also Read- മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവദാനം; സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News