മുതലപ്പൊഴിയിൽ അപകടം തുടർക്കഥ: ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ പ്രത്യേക സിറ്റിംഗ്

തിരുവനന്തപുരത്തെ തീരദേശ മേഖലയായ മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നത് ആശങ്ക വർദ്ധിപ്പിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ വെള്ളിയാഴ്ച പ്രത്യേക സിറ്റിംഗ് നടത്തി. മത്സ്യബന്ധന വകുപ്പ് ഡയറക്ടർ, മത്സ്യബന്ധന- തുറമുഖ വകുപ്പ് സെക്രട്ടറി, ജില്ലാ കളക്ടർ, തീരദേശ പോലീസ് മേധാവി എന്നിവർക്കുവേണ്ടി മത്സ്യബന്ധന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, അഞ്ചുതെങ്ങ് കോസ്റ്റൽ സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർ ഹാജരായി സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചതിൽ റിപ്പോർട്ടുകൾ ഭാഗികവും അവ്യക്തവുമാണെന്ന് കണ്ടതിനെ തുടർന്ന് മേയ് 28 ചേരുന്ന അടുത്ത സിറ്റിംഗിൽ പൂർണ്ണമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് നിർദ്ദേശം നൽകി.

Also Read: ഇടിമിന്നൽ ജാഗ്രതാ നിർദേശം; വരും ദിവസങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ അഴിമുഖത്ത് മത്സ്യബന്ധനത്തിലേർപ്പെടുന്നവർ അപകടത്തിൽപ്പെടുന്നതിനാൽ ഇതുസംബന്ധിച്ച വിശദപഠനം നടത്തി ശാശ്വത പരിഹാരം നിർദ്ദേശിക്കുന്നതിനായി സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം പൂനെ ആസ്ഥാനമായുള്ള സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷനെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത ഏജൻസി സമർപ്പിച്ച അന്തിമ പഠനറിപ്പോർട്ട് പ്രകാരം പുലിമുട്ടിന്റെ നീളം കൂട്ടൽ ഉൾപ്പെടെ മത്സ്യബന്ധന തുറമുഖത്തിന്റെ വികസനത്തിനായി 164 കോടി രൂപയുടെ പ്രോജക്ട് റിപ്പോർട്ട് പി.എം.എം.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിക്കുന്നതിനായി കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടും നാളിതുവരെ അംഗീകാരം ലഭ്യമായിട്ടില്ല.

Also Read: ‘ജോണ്‍ മുണ്ടക്കയത്തെ ഞാന്‍ വിളിച്ചിട്ടില്ല, ജോണ്‍ പറഞ്ഞത് തിരുവഞ്ചൂരിന്‍റെ സ്‌ക്രിപ്‌റ്റ്’ : ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

തീരദേശ മേഖലയിലെ അപകടാവസ്ഥയെക്കുറിച്ച് വിവിധ ഏജൻസികൾ കാലാകാലങ്ങളായി സമർപ്പിച്ച ഏഴ് പഠന റിപ്പോർട്ടുകളിന്മേൽ നാളിതുവരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കുവാനാണ് ബന്ധപ്പെട്ടവരോട് കമ്മീഷൻ നിർദ്ദേശിച്ചിരുന്നതെങ്കിലും അത്തരത്തിലുള്ള റിപ്പോർട്ട് സമർപ്പിക്കുന്നതിൽ വകുപ്പ് മേധാവികളിൽ നിന്നും ഗുരുതരമായ അനാസ്ഥയും ഏകോപനമില്ലായ്മയുമാണ് ഉണ്ടായിട്ടുള്ളത്. മൂതലപ്പൊഴിയിലെ അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കണക്കിൽ പോലും ഡിപ്പാർട്ടുമെന്റുകൾ വ്യത്യസ്ത നിലപാടിലാണ്. ഇതേത്തുടർന്ന് മേയ് 28 ന് ചേരുന്ന സിറ്റിംഗിൽ വിശദവും പൂർണ്ണവുമായ റിപ്പോർട്ട് സമർപ്പിക്കുവാൻ് കമ്മീഷൻ ചെയർമാൻ അഡ്വ. എ. എ റഷീദ് നിർദ്ദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News