പറമ്പിക്കുളം- ആളിയാര്‍ വിഷയത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുവെന്നും കോണ്‍ഗ്രസ് വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. മഴ കുറവ് കൃഷിയെ ബാധിച്ചതായും വെള്ളത്തിനായി ശക്തമായി ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പറമ്പിക്കുളം- ആളിയാര്‍ വിഷയത്തില്‍ കുപ്രചരണങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ്, വിഷയത്തില്‍ വ്യക്തത നല്‍കാന്‍ വൈദ്യുതി വകുപ്പ് മന്ത്രി നേരിട്ട് കാര്യങ്ങള്‍ വിശദീകരിച്ചത്. കൃഷി രീതിയിലെ പ്രശ്‌നമാണ് സ്ഥിതി മോശമാക്കിയതെന്നും മഴയുടെ ലഭ്യതക്കുറവ് വിനയായെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പുതിയ സാഹചര്യത്തില്‍ ഉണക്ക് ഭീഷണിയില്ലാതെ കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ സാധിക്കുമെന്നും മാര്‍ച്ച് വരെ ഇത് തുടരുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലമാണ് കൂടുതല്‍ ജലം വിട്ടുതരാന്‍ തമിഴ്‌നാട് തീരുമാനിച്ചതെന്നും പ്രശ്‌നത്തെ കോണ്‍ഗ്രസ് രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം വിവിധ വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും വിഷയത്തില്‍ ശക്തമായി ഇടപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here