മിസ് ഇന്ത്യ വേള്‍ഡ് വൈഡ് 2023; സുകന്യ സുധാകരന്‍ സെക്കന്റ് റണ്ണര്‍ അപ്പ്

പൂനെയില്‍ നടന്ന മിസ് ഇന്ത്യ വേള്‍ഡ് വൈഡ് 2023 മല്‍സരത്തില്‍ മിസ് ഇന്ത്യ വേള്‍ഡ് വൈഡ് സെക്കന്‍റ് റണ്ണര്‍ അപ്പ് ആയി സുകന്യ സുധാകരനെ തെരഞ്ഞടുത്തു. മിസ്സ് ബ്യൂട്ടിഫുള്‍ സ്മൈല്‍ ആയും സുകന്യയെ തിരഞ്ഞെടുക്കപ്പെട്ടു.

സുകന്യ യു എ ഇയെ പ്രതിനിധീകരിച്ചാണ് മിസ് ഇന്ത്യ വേള്‍ഡ് വൈഡ് 2023 ഇല്‍ മത്സരിച്ചത്. സുകന്യ 2016ലെ മിസ് ഇന്ത്യ യു എ ഇ ആണ്. 2014ല്‍ നടന്ന മിസ് കേരളയില്‍ മിസ് ഫോട്ടോജനിക്കായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Also Read: ഉമ്മൻ ചാണ്ടിക്കെതിരെ കോൺഗ്രസിനുള്ളിൽ നടന്ന ഗൂഢാലോചന ഒന്നൊന്നായി പുറത്തുവരുന്നു: എം വി ഗോവിന്ദൻ മാസ്റ്റർ

എം ബി എ ബിരുദധാരിയായ സുകന്യ മോഡലും, ഡാന്‍സറും, തിയേറ്റര്‍ ആര്‍ട്ടിസ്റ്റും ആണ്.

അബുദാബിയില്‍ ജനിച്ചു വളര്‍ന്ന സുകന്യ മലപ്പുറം സ്വദേശികളായ സുധാകരന്‍ അനിത ദമ്പതികളുടെ മകള്‍ ആണ്. ഏക സഹോദരി മാനസ, സഹോദരീ ഭര്‍ത്താവ് അഡ്വ ഗോവിന്ദ്. ചങ്ങരംകുളം സ്വദേശി പരേതനായ  റിട്ടയേര്‍ഡ് തഹസില്‍ദാര്‍ അച്യുതന്‍റെ കൊച്ചുമകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News