മിസ് യുഎഇ ഇൻ്റർനാഷനൽ ജൂനിയർ 2024 മത്സരത്തിൽ മിസ് ഫിറ്റ്നസ് ക്വീൻ പട്ടം നേടി നാടിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ് നയോമി. നയോമിയുടെ നേട്ടത്തിൽ അഭിനന്ദനങ്ങളറിയിച്ച് മന്ത്രി സജി ചെറിയാൻ തൻ്റെ ഫെയ്സ്ബുക്കിൽ ഒരു കുറിപ്പിട്ടു. നയോമി മറിയം ദീപക് കൊഴുവല്ലൂരിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ് നേട്ടത്തിലൂടെയെന്നും മകൾക്ക് പ്രോൽസാഹനവും പിന്തുണയും നൽകുന്ന മാതാപിതാക്കളായ ദീപുവിനും ആനിനും അഭിനന്ദനങ്ങൾ എന്നുമാണ് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചത്.
മന്ത്രി സജി ചെറിയാൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം:
കൊഴുവല്ലൂരിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ് നയോമി മറിയം ദീപക്. മത്സരത്തിലെ സെക്കൻഡ് റണ്ണർ അപ് കൂടിയാണ് നയോമി. അബുദാബിയിൽ ജോലി ചെയ്യുന്ന കൊഴുവല്ലൂർ മല്ലാശ്ശേരിൽ ദീപക് മാത്യുവിൻ്റെയും ആൻ ചെറിയാൻ്റെയും മകളാണ് നയോമി. ജെംസ് കേംബ്രിജ് ഇൻ്റർനാഷണൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. വിവിധ രാജ്യക്കാർ പങ്കെടുത്ത മത്സരത്തിലെ ഏക മലയാളി സാന്നിധ്യമായിരുന്നു നയോമി. നയോമിക്കും മകള്ക്ക് പ്രോത്സാഹനവും പിന്തുണയും നല്കുന്ന പ്രിയ ദീപുവിനും ആനിനും അഭിനന്ദനങ്ങള്. ഇനിയും ഉയരങ്ങള് താണ്ടി സ്വപ്‌നങ്ങള് എത്തിപ്പിടിക്കാന് നയോമിക്ക് കഴിയട്ടെ. ആശംസകള്.ക്ക് പ്രോത്സാഹനവും പിന്തുണയും നല്കുന്ന പ്രിയ ദീപുവിനും ആനിനും അഭിനന്ദനങ്ങള്. ഇനിയും ഉയരങ്ങള് താണ്ടി സ്വപ്‌നങ്ങള് എത്തിപ്പിടിക്കാന് നയോമിക്ക് കഴിയട്ടെ. ആശംസകള്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here