‘മരണാനന്തര ചടങ്ങുകള്‍’എന്ന വീഡിയോ ചിത്രീകരിച്ച് ദിവസങ്ങൾക്കകം മിസ് വെനസ്വേല മരിച്ചു

മിസ് വെനസ്വേല മത്സരജേതാവ് അരിയാന വേര (26) കാര്‍ അപകടത്തില്‍ മരിച്ചു. അരിയാന ഓടിച്ചിരുന്ന കാര്‍ ഓര്‍ലാന്‍ഡോയിലെ ലേക്ക് ലോനയില്‍വെച്ച് ഒരു ട്രക്കുമായി കൂട്ടിയിടിക്കുവായിരുന്നു. അപകടം നടന്ന സ്ഥലത്തുവെച്ച് അരിയാനയ്ക്ക് വൈദ്യസഹായം ലഭിച്ചുവെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. അരിയാന ഉറങ്ങിപ്പോയതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.

അറിയപ്പെടുന്ന മോഡല്‍ കൂടിയായിരുന്നു അരിയാന. ഈ വരുന്ന ഒക്ടോബറില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നടക്കുന്ന മിസ് ലാറ്റിന്‍ അമേരിക്ക മത്സരത്തില്‍ വെനസ്വേലയെ പ്രതിനിധീകരിക്കേണ്ടിയിരുന്നത് അരിയാന ആയിരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയിലും അരിയാന ജോലിചെയ്തിരുന്നു. കൂടാതെ ഫുള്‍ ഹൗസ് ക്ലീനിങ് സര്‍വീസ് സ്ഥാപനവും നടത്തിയിരുന്നതായി അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പറയുന്നുണ്ട്.

also read :വിദേശ വനിതയെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; പ്രതികളെ റിമാന്റ് ചെയ്തു

രണ്ടുമാസം മുന്‍പ് തന്റെ മരണാനന്തരചടങ്ങുകളെ കുറിച്ച് പറയുന്നൊരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ അരിയാന പങ്കുവെച്ചിരുന്നു. ”ഭാവിയിലെ എന്റെ മരണാനന്തര ചടങ്ങുകള്‍ക്കു വേണ്ടി എന്നെത്തന്നെ റെക്കോഡ് ചെയ്യുകയാണ്. കാരണം, എപ്പോഴും ഞാനാണ് വീഡിയോകള്‍ എടുക്കുന്നത്. എനിക്കു വേണ്ടി ആരും എടുത്തുതരാറില്ല” എന്ന തലക്കെട്ടോടെ ആയിരുന്നു അരിയാന വീഡിയോ പങ്കുവെച്ചത്. അരിയാനയുടെ ദൈനംദിന പ്രവൃത്തികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ഈ വീഡിയോ. എഴുന്നേല്‍ക്കുന്നത്, വെള്ളം കുടിക്കുന്നത്, വീടിനുള്ളിലൂടെ നടക്കുന്നത് തുടങ്ങിയ കാര്യങ്ങളായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. അരിയാനയുടെ മരണത്തിന് പിന്നാലെ ഈ വീഡിയോ വലിയ ചര്‍ച്ചകളാണ് ഉണ്ടാക്കിയിരിക്കുന്നത്.

also read :ആൻഡമാൻ ദ്വീപുകളിൽ 24 മണിക്കൂറിനുള്ളിൽ രണ്ട് ഭൂചലനങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News