ലോക സുന്ദരി മത്സരത്തിന് വീണ്ടും വേദിയാകാന്‍ ഇന്ത്യ

28 വര്‍ഷത്തിനുശേഷം മിസ്സ് വേള്‍ഡ് മത്സരത്തിന് വേദിയാവുകയാണ് ഇന്ത്യ.വെള്ളിയാഴ്ച മിസ് വേള്‍ഡ് ചെയര്‍മാന്‍ ജൂലിയ മോര്‍ലി എക്സില്‍ കുറിച്ച പോസ്റ്റിലൂടെയാണ് സംഘാടകര്‍ ഈ വാര്‍ത്ത പ്രഖ്യാപിച്ചത്.അവസാനമായി 1996-ലാണ് ഇന്ത്യ വേദിയായത്. ആറു തവണ ലോകസുന്ദരിപ്പട്ടം നേടിയിട്ടുണ്ട്. 1966ല്‍ റീത്ത ഫാരിയ ലോകസുന്ദരി പട്ടം നേടിയപ്പോള്‍ ഐശ്വര്യ റായ് ബച്ചന്‍ 1994ല്‍ കിരീടമണിഞ്ഞു. ഡയാന ഹെയ്ഡന്‍ 1997ല്‍ ലോകസുന്ദരി പട്ടം കരസ്ഥമാക്കി. മാനുഷി ചില്ലര്‍ ആറാമത്തെ മിസ് ഇന്ത്യ വേള്‍ഡ് ആയി.

ALSO READ ദേശീയവഞ്ചകരായ പാദുകസേവകർ എത്ര നുണകളെഴുതിപ്പിടിപ്പിച്ചാലും ഓർമ്മകളിലെ ചരിത്രം കാലഘട്ടങ്ങളിലൂടെ പകർന്നൊഴുകും: ദീപ നിശാന്ത്

ഫെബ്രുവരി 18 നും മാര്‍ച്ച് 9 നും ഇടയിലാണ് ഈ വര്‍ഷത്തെ ലോക സുന്ദരി പട്ടത്തിനുള്ള മത്സരം നടക്കുക. ജി -20 വേദിയായ ദില്ലിയിലെ ഭാരത് മണ്ഡപം, മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയായിരിക്കും വേദികള്‍.

ALSO READകൊരട്ടിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ആൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

71-ാമത് മിസ് വേള്‍ഡ് ഫൈനല്‍ മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് മാര്‍ച്ച് 9 ന് വൈകുന്നേരം 7:30 മുതല്‍ 10:30 വരെ തത്സമയം സംപ്രേക്ഷണം ചെയ്യും.120 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികളാണ് സൗന്ദര്യ വേദിയില്‍ മാറ്റുരയ്ക്കുന്നത്. കര്‍ണാടക സ്വദേശിനിയായ സിനി ഷെട്ടി ഇന്ത്യയെ പ്രതിനീധീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News