യുക്രെയ്നിൽ മിസൈൽ ആക്രമണം; 22 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

യുക്രെയ്നിൽ മിസൈൽ ആക്രമണം. യുക്രെയ്നിൽ ഇന്നലെ പുലർച്ചെ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ 25 ഓളം പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 20 പേരും കീവിൽ നിന്ന് 215 കിലോമീറ്റർ അകലെയുള്ള ഉമൻ നഗരത്തിലെ 9 നില താമസകേന്ദ്രത്തിൽ മിസൈൽ പതിച്ചാണ് കൊല്ലപ്പെട്ടത് എന്നാണ് സൂചന. ആക്രമണത്തിൽ ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും കെട്ടിടം ഭാഗികമായി തകരുകയും ചെയ്തു. 20 ക്രൂസ് മിസൈലുകളും 2 ഡ്രോണുകളും ആക്രമണത്തിന് ഉപയോഗിച്ചതായി റഷ്യ വ്യക്തമാക്കി. അതേസമയം11 മിസൈലുകൾ തകർത്തതായി യുക്രെയ്ൻ അവകാശപ്പെട്ടു. നഗരത്തിന്റെ പല ഭാഗങ്ങളിലും വലിയ സ്ഫോടനമുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News