തിരുവമ്പാടിയില്‍ നിന്നും കാണാതായ പതിനാലുകാരിയെ കണ്ടെത്തി

Missing girl Found

തിരുവമ്പാടിയില്‍ നിന്നും കാണാതായ പതിനാലുകാരിയെ കണ്ടെത്തി. പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്തിന്റെ കൂടെ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ മുക്കം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പ്രേമം നടിച്ചു തട്ടികൊണ്ട് പോയതാണെന്നാണ് നിഗമനം.

Also read: ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ് ഐക്ക് സസ്പെൻഷൻ

ഇടുക്കി ,പീരുമേട് സ്വദേശി അജയ് (24) നെ മുക്കം പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തുവരുന്നു. പിടിയിലായ യുവാവ് നിരവധി കളവുകേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി.

Also Read: ഇന്റലിജൻസ് മേധാവിയായി എഡിജിപി പി വിജയൻ ചുമതലയേറ്റു

ഒരാഴ്ച മുമ്പാണ് കുട്ടിയെ കാണാതായത്. ഡാന്‍സ് ക്ലാസിനായി വീട്ടില്‍ നിന്നും പോയ കുട്ടി തിരിച്ചെത്തിയില്ല. റെയില്‍വെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂർ റെയില്‍വേ സ്റ്റേഷനില്‍ കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് മുക്കം പോലീസ് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്നു. മുക്കം എസ് ഐ ശ്രീജിത്ത്, വനിതാ എ എസ് ഐ മുംതാസ് എൻ ബി, എ എസ് ഐ ജദീർ, സിപി ഓ അനസ് എന്നിവരുടെ സംഘം ആണ് കോയമ്പത്തൂരിൽ നിന്നും ഇരുവരെയും കൊണ്ടുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News