എട്ടു വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി സീനിയർ വിദ്യാർത്ഥികൾ; അറസ്റ്റിലായത് 12, 13 വയസ് മാത്രം പ്രായമുള്ള മൂന്നുപേർ: സംഭവം ആന്ധ്രയിൽ

ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍ ജില്ലയില്‍ എട്ടുവയസ്സുകാരിയെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തിൽ പെൺകുട്ടിയുടെ അതേ സ്‌കൂളിലെ മൂന്ന് വിദ്യാർത്ഥികളെ പൊലീസ് പിടികൂടി. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍ പെണ്‍കുട്ടിയുടെ മൃതദേഹം പ്രതികൾ കനാലില്‍ ഉപേക്ഷിച്ചതായി പൊലീസ് പറഞ്ഞു.

ALSO READ: ‘വീണ്ടും ക്രൂരത’, ഇരട്ടക്കുട്ടികളായ നവജാത ശിശുക്കളെ കൊലപ്പെടുത്തി പിതാവ്; സംഭവം ജമ്മു കശ്മീരിൽ

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മൂന്ന് പ്രതികളും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടി മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. പ്രതികളിൽ രണ്ട് പേർ 12 വയസ്സുള്ള ആറാം ക്ലാസ്സ് വിദ്യാർത്ഥികളും, ഒരാൾ 13 വയസ്സുള്ള ഏഴാം ക്ലാസ് വിദ്യാർത്ഥിയുമാണ്.

ALSO READ: ‘അംബാനിയുടെ വീട്ടിൽ നടക്കുന്നത് വെറും സർക്കസ്, എല്ലാം പിആർ വർക്കിന്റെ ഭാഗം, ആത്മാഭിമാനം ഉള്ളത് കൊണ്ട് പങ്കെടുക്കുന്നില്ല’: ആലിയ കശ്യപ്

പാർക്കിൽ കളിച്ചുകൊണ്ടിരുന്ന മകളെ കാണാതായെന്ന് കാണിച്ച് പെൺകുട്ടിയുടെ പിതാവ് ഞായറാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. പാർക്കിലും സമീപ പ്രദേശങ്ങളിലും വ്യാപക തിരച്ചിൽ നടത്തിയിട്ടും നാട്ടുകാരെ ചോദ്യം ചെയ്തിട്ടും പെൺകുട്ടിയെ കണ്ടെത്താനായില്ല. ഇതോടെ പൊലീസ് ഡോ​ഗ് സ്ക്വാഡിന്റെ സഹായം തേടുകയായിരുന്നു. തുടർന്നാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News