വയോധികയുടെ കൊലപാതകം; പ്രതികളെന്ന് സംശയിക്കുന്ന ദമ്പതികളുടെ ചിത്രം കൈരളി ന്യൂസിന്

ആലപ്പു‍ഴ കലവൂരില്‍ വയോധികയെ കൊന്ന് കു‍ഴിച്ചുമൂടി. കൊച്ചിയിൽ നിന്ന് കാണാതായ സുഭദ്രയെയാണ് കൊന്ന് കു‍ഴിച്ചുമൂടിയത്. സുഭദ്രയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. ദമ്പതികളായ മാത്യൂസും ശര്‍മിളയുമാണ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് സൂചന. മൃതദേഹം പുറത്തെടുത്ത ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

Also read:കൊല്ലത്ത് പെണ്‍സുഹൃത്തുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

ആഗസ്റ്റ് നാലാം തീയതിയാണ് 73 വയസുള്ള സുഭദ്രയെ കാണാതായത്. തുടർന്ന് ആറാം തീയതി സുഭദ്രയുടെ മകൻ കടവന്ത്ര പൊലീസിൽ പരാതി നല്കുകയാണുണ്ടായത്. അന്വേഷണത്തിൽ എട്ടാം തീയതി സുഭദ്ര ആലപ്പുഴ കാട്ടൂർ കോർത്തശ്ശേരിയിൽ എത്തിയതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം ഇവിടെയുണ്ടെന്ന് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ കാട്ടൂർ കോർത്തശേരിയിലെ വാടകവീട്ടിലെ ദമ്പതികൾ ഒളിവിലാണ്. പ്രതികളെന്ന് സംശയിക്കുന്ന മാത്യുസും ശർമിളയും പൊലീസ് സ്റ്റേഷനിൽ ഹാജരാകാം എന്നായിരുന്നു അറിയിച്ചത്. എന്നാൽ പിന്നീട് ഇവർ ഒളിവിൽ പോകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News