ക്യാംപിങിനെത്തിയ ദമ്പതികളുടെ കൂടെ നിന്നും കാണാതായ പൂച്ചയെ കണ്ടെത്തിയത് 1,287 കിലോമീറ്റർ ദൂരെനിന്ന്; ഉടമകളെ തേടി പൂച്ച നടത്തിയ യാത്രയുടെ കഥ

cat representative images

രണ്ട് മാസത്തെ തിരിച്ചലിനും കാത്തിരിപ്പിനും ഒടുവിൽ റെയ്ൻ ബ്യൂവുവിനെ തിരിച്ചുകിട്ടി. തങ്ങളുടെ പൊന്നോമനയെ തിരികെ കിട്ടിയ സന്തോഷത്തിലാണ് കാലിഫോർണിയൻ ദമ്പതികളായ ബെന്നിയും സൂസൻ ആൻഗ്യാനോയും. തങ്ങളുടെ വളർത്തുപൂച്ചയായ റെയ്ൻ ബ്യൂവിനെ യെല്ലോസ്റ്റോൺ ദേശീയ ഉദ്യാനത്തിൽ നഷ്ടപ്പെട്ടതിനെത്തുടർന്ന് ഇരുവരും വലിയ ദുഖത്തിലായിരുന്നു. വലിയ മരുഭൂമിയുള്ള പ്രദേശമായതിനാൽ പൂച്ചയെ കണ്ടെത്താൻ സാധിക്കുമോയെന്ന ആശങ്കയും ഇവർക്കുണ്ടായിരുന്നു.

Also Read; ആനകൾ കൂട്ടത്തോടെയെത്തി കൃഷി നശിപ്പിക്കുന്നു; പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിൽ കാട്ടാന ശല്യം രൂക്ഷം

എന്നാൽ വേനൽ അവസാനിച്ചതോടെ സന്തോഷവാർത്തയാണ് ഇവരെ തേടിയെത്തിയത്. യെല്ലോസ്റ്റോണിൽ നിന്ന് ഏകദേശം 800 മൈലോളം (1,287 കിലോമീറ്റർ) ദൂരെ കലിഫോർണിയയിലെ റോസ്‌വില്ലിൽ നിന്ന് പൂച്ചയെ കണ്ടെത്തിയ വിവരം മൃഗക്ഷേമ സംഘം അറിയിച്ചു. ഇതോടെ ഇരുവർക്കും റെയ്ൻ ബ്യൂവുമായി വീണ്ടും ഒന്നിക്കുന്നതിന് അവസരം ലഭിച്ചു.

ജൂണിൽ ദേശീയ ഉദ്യാനത്തിൽ ബെന്നിയും സൂസൻ ആൻഗ്യാനോയും ക്യാംപിങ്ങിന് പോയിരുന്നു. എന്തോ കാരണം കൊണ്ട് പേടിച്ച റെയ്ൻ ബ്യൂ എന്ന പൂച്ച മരങ്ങള്‍ക്ക് ഇടയിലേക്ക് ഓടി പോകുകയായിരുന്നു. യാത്രയ്ക്കിടയിൽ റെയ്ൻ ബ്യൂ മടങ്ങിവരുമെന്ന പ്രതീക്ഷിച്ചെങ്കിലും ക്യാംപിങ്ങ് തീരും വരെ അതുണ്ടായില്ല. ഇതോടെ ഇരുവരും നിരാശയോടെ തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

Also Read; കൽപ്പറ്റയിൽ നവജാത ശിശുവിനെ ഭര്‍തൃമാതാവ്  കൊലപ്പെടുത്തിയതായി പരാതി

‘അന്നത്തെ ദിവസം ഏറ്റവും പ്രയാസമേറിയതായിരുന്നു, കാരണം ഞാൻ അവനെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് എനിക്ക് തോന്നി.’ – സൂസൻ ആൻഗ്യാനോ ഇങ്ങനെയാണ് പ്രതികരിച്ചത്. ഒരു സ്ത്രീ തെരുവിൽ ഒറ്റയ്ക്ക് നിൽക്കുന്ന റെയ്ൻ ബ്യൂവിനെ കണ്ടെത്തുകയും അഭയകേന്ദ്രത്തിലേക്ക് കൊണ്ടുവരികയും ചെയ്തു. ഇതോടെ റെയ്ൻ ബ്യൂവിന്‍റെ മൈക്രോചിപ്പിൽ നിന്ന് പൂച്ചയെ തിരിച്ചറിഞ്ഞ അഭയകേന്ദ്ര അധികൃതർ ഇക്കാര്യം ദമ്പതികളെ അറിയിക്കുകയായിരുന്നു.

യെല്ലോസ്റ്റോണിൽ നിന്ന് റോസ്‌വില്ലിലേക്കുള്ള 1,287 കിലോമീറ്റർ റെയ്ൻ ബ്യൂ എങ്ങനെ സഞ്ചരിച്ചുവെന്നത് ഇപ്പോഴും ഒരു രഹസ്യമായി തുടരുന്നു. വീട് തേടിയാണ് പൂച്ച ഇത്രയും ദൂരം നടന്നതെന്നാണ് കരുതപ്പെടുന്നത്.

News summary; Missing cat found far away from 1,287 kilometers, at California

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News