ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; അച്ഛൻകോവിലാറ്റിൽ കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടുകിട്ടി

കഴിഞ്ഞ ദിവസം അച്ഛൻകോവിലാറ്റിൽ കാണാതായ കുഞ്ഞിന്റെ മൃതദേഹം ഇന്ന് രാവിലെ 7.30 ന്  കണ്ടുകിട്ടി. അപകടം നടന്ന സ്ഥലത്തിന് താഴെ ആറിനടിയിൽ കല്ലിൽ കുരുങ്ങിക്കിടന്ന നിലയിലായിരുന്നു. ചെങ്ങന്നൂർ ആലപ്പുഴ നിലയങ്ങളിൽ നിന്നെത്തിയ സ്കൂബ ടീമാണ് കണ്ടെത്തിയത്.

ALSO READ:മഴ തുടരുന്നു; കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞായിരുന്നു കുഞ്ഞിനെ കാണാതായത്. സംഭവത്തിൽ യുവതി മരിച്ചു. വെണ്‍മണി സ്വദേശി ആതിര ആണ് മരിച്ചത്. സംഭവ സമയത്ത് തന്നെ ആതിരയുടെ മകന്‍ കാശിനാഥന് വേണ്ടി തെരച്ചില്‍ ആരംഭിച്ചിരുന്നു.

മാവേലിക്കര കൊല്ലക്കടവില്‍ വെച്ചാണ് അപകടം നടന്നത്. മാവേലിക്കര ഭാഗത്തുനിന്നു വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയായിരുന്നു. അഞ്ചുപേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് ആറ്റിലേക്ക് മറിഞ്ഞത്. സംഭവത്തിൽ മൂന്നുപേരെ രക്ഷപ്പെടുത്തി.

ALSO READ:ഐ എസ് ആർ ഒ യിലെ റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട്‌ഡൗണുകളിൽ ശബ്ദം നൽകിയ ശാസ്ത്രജ്ഞ അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News