പേട്ടയില്‍ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി; രണ്ടുവയസുകാരിയെ കിട്ടിയത് കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ നിന്നും

തിരുവനന്തപുരം പേട്ടയില്‍ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി. കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ നിന്നുമാണ് രണ്ടരവയസ്സുകാരിയെ കിട്ടിയത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോയെന്നും തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ നിധിന്‍ പറഞ്ഞു.

എസ്എടിയില്‍ കുട്ടിയെ പരിശോധനയ്ക്ക് കൊണ്ടുപോയി. കുട്ടി എങ്ങനെ അവിടെയെത്തി എന്നതിനെ കുറിച്ച് പിന്നീട് വിശദീകരിക്കും. കാഴ്ച്ചയിൽ കുട്ടിക്ക് പ്രശ്നങ്ങളില്ല. ബാക്കി കാര്യങ്ങൾ മെഡിക്കൽ പരിശോധനയിൽ അറിയുമെന്ന് ഡിസിപി പറഞ്ഞു.

Also Read : ലക്ഷദ്വീപ് നിവാസികളുടെ യാത്രാക്ലേശം; കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി

കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ ബ്രഹ്മോസിന് പിറകുവശത്തെ ഓടയിൽ നിന്നാണ് കണ്ടെത്തിയത്. 19 മണിക്കൂര്‍ നീണ്ട പൊലീസിന്‍റെ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

ബീഹാർ സ്വദേശികളായ അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകൾ മേരിയെയാണ്  തട്ടികൊണ്ടുപോയത്. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News