കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയില്‍

കോഴിക്കോട് തൊട്ടിപ്പാലത്തുനിന്ന് കാണാതായ കോളേജ് വിദ്യാര്‍ത്ഥിനിയെ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായ പെണ്‍കുട്ടിയെയാണ് കാലുകള്‍ കെട്ടിയ നിലയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ഈ വീട്ടില്‍ നിന്ന് എംഡിഎംഎ ലഹരിമരുന്നും കണ്ടെടുത്തു.

also read- ‘ശൈലജ ടീച്ചറുടെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദം അനാവശ്യം; നിര്‍ബന്ധമായും പഠിക്കേണ്ടതില്ല’; കണ്ണൂര്‍ പ്രോ വിസി കൈരളി ന്യൂസിനോട്

കോളേജിലേക്ക് പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പ്രദേശത്തെ ലഹരിക്കടിമയായ യുവാവാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.

also read- നെടുങ്കണ്ടത്ത് യുവാക്കൾ തമ്മിൽ സംഘർഷം; ഒരാൾക്ക് മാരകമായി വെട്ടേറ്റു

പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോേളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News