കാണാതായ സംവിധായകനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചലച്ചിത്ര സംവിധായകന്‍ പ്രകാശ് കൊളേരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റക്ക് താമസിക്കുന്ന ഇദ്ദേഹത്തെ കഴിഞ്ഞ രണ്ടു ദിവസമായി കാണാനില്ലായിരുന്നു. പുറത്ത് കാണാത്തതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വയനാട്ടിലെ വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവം നടന്നത് ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു. കേണിച്ചിറ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നു.

ALSO READ: ഇന്ത്യന്‍ ക്രിക്കറ്റ് താരം, മുന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍; ദത്താജിറാവു ഗെയ്ക്വാദ് അന്തരിച്ചു

1987ൽ ചിത്രം പുറത്തിറങ്ങിയ മിഴിയിതളില്‍ കണ്ണീരുമായി ആണ്‌ ആദ്യ ചിത്രം. വരും വരാതിരിക്കില്ല, അവന്‍ അനന്തപദ്മനാഭന്‍, പാട്ടുപുസ്തകം എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News