രണ്ടുവർഷം മുൻപ് യുപിയിൽ നിന്നും കാണാതായി, തിരിച്ചു കിട്ടില്ലെന്നറിഞ്ഞ പൊന്നുമോളെ കൂട്ടിക്കൊണ്ടുപോകാൻ ബന്ധുക്കൾ ആലപ്പുഴയിൽ

രണ്ടുവർഷം മുൻപ് യുപിയിൽ നിന്നും കാണാതായ പെൺകുട്ടിയെ ആലപ്പുഴയിൽ കണ്ടുകിട്ടി. 18 വയസ്സുള്ള യുവതിയാണ് കഴിഞ്ഞദിവസം മഹിളാ മന്ദിരത്തിൽ എത്തിയത്. ഇവരുടെ ബന്ധുക്കൾ ആലപ്പുഴയിലെത്തിയിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളിൽ പെൺകുട്ടിയുമായി ഇവർ യുപിയിലേക്ക് മടങ്ങും.

2021 ജൂലൈയിലാണ് ആശുപത്രിയിലേക്ക് പോകുന്ന വഴി 16 വയസ്സുള്ള പെൺകുട്ടിയെ ഗോലക്പൂർ ജില്ലയിൽ നിന്നും കാണാതാകുന്നത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയും അന്വേഷണം നടന്നുവരികയുമായിരുന്നു. ഇതിനിടയിൽ യാദൃശ്ചികമായി ഒരു മാസം മുമ്പ് പെൺകുട്ടി ആലപ്പുഴ മഹിളാ മന്ദിരത്തിലെത്തുകയായിരുന്നു. ഗ്രാമഭാഷ മാത്രം അറിയാവുന്ന ഈ പെൺകുട്ടിയുമായി പലതരത്തിൽ സംസാരിക്കാൻ ശ്രമിച്ചു എങ്കിലും പ്രയോജനം ഉണ്ടായില്ല. ഒടുവിൽ വനിതാ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥയായ ദീപ്തി മോൾ ഇടപെട്ടാണ് ഗോരക്പൂർ പൊലീസുമായി ബന്ധപ്പെടുകയും ഈ പെൺകുട്ടിയുടെ ഡീറ്റൈൽ എടുക്കുകയും ചെയ്തത്. പെൺകുട്ടി ആലപ്പുഴയിൽ ഉണ്ട് എന്നുള്ള വിവരമറിഞ്ഞ ബന്ധുക്കൾ വളരെ സന്തോഷത്തിലാണ്. ഉടനെ ഇവർ പെൺകുട്ടിയെ കൂട്ടി യുപിയിലേക്ക് മടങ്ങും.

പൊലീസ് ഉദ്യോഗസ്ഥ ദീപ്തിമോളുടെ വാക്കുകൾ ഇങ്ങനെ.

കഴിഞ്ഞ ദിവസം ആലപ്പുഴ മഹിളാമന്ദിരത്തിൽ നിന്നും മേട്രൺ എന്നെ വിളിച്ചതനുസരിച്ച് ഞാൻ ആലപ്പുഴ മഹിളാമന്ദിരത്തിൽ പോയി. അവിടെ ഒരു പെൺകുട്ടിയെ കിട്ടിയിട്ടുണ്ട്, കാര്യങ്ങൾ ഒന്ന് ചോദിച്ച് മനസ്സിലാക്കണമെന്ന് പറഞ്ഞു .അത്യാവശ്യം ഹിന്ദി അറിയാവുന്ന എനിക്ക് കുട്ടിയുടെ ഭാഷ (ഭോജ്പുരി) ഒന്നും പിടികിട്ടിയില്ല . എന്നാലും കുറെ ട്രൈ ചെയ്തതിൽ അവൾ യു പി യിൽ ഗോരഖ്പുരിൽ ആണ് ജനിച്ചതെന്നും വീട്ടിൽ അച്ഛനും അമ്മയും 2 സഹോദരിമാരും ഒരു സഹോദരനും ഉണ്ടെന്ന് മനസ്സിലാവുകയും ചെയ്തു .ഒരു മാസമായി വീട്ടിൽ നിന്നും ഇറങ്ങിയിട്ടെന്നും വീട്ടിൽ പോയാൽ മതി എന്നും ഒക്കെ പറഞ്ഞു. ആദ്യം ഞാൻ നേപ്പാളിലുള്ള എൻ്റെ ഫ്രണ്ട് ദേവിയെ വിളിച്ചു .അവൾക്കും ഭോജ്പുരി അറിയില്ല .അവൾ യു പി യിലുള്ള ഒരു ഫ്രണ്ടിന്റെ നമ്പർ തന്നു .അയാളെ വിളിച്ചിട്ടും എനിക്ക് യാതൊരു വിവരവും കിട്ടിയില്ല. അങ്ങനെ ഞാൻ ഞങ്ങളുടെ ഡി വൈ എസ് പിയോട് കാര്യം പറഞ്ഞു . അവർ കഴിഞ്ഞ ദിവസം ഗോരഖ്പുർ പോയി വന്നതാണ് . സാർ ഒരു നമ്പർ തന്നു .ഞാൻ അവരെ കോൺടാക്ട് ചെയ്തു. ആ കുട്ടിയുടെ ഡീറ്റൈൽസും ഒരു വീഡിയോയും എൻ്റെ നമ്പറും എല്ലാം അയച്ചു കൊടുത്തു .7 ,8 , 9 , 10 11-ാം തീയതി രാത്രി 9.30 ന് വളരെ അപ്രതീക്ഷിതമായി എന്നെ ഒരാൾ വിളിച്ചു .

സന്ധ്യയുടെ ബന്ധു. (സന്ധ്യ എന്നാണ് കുട്ടിയുടെ പേര്) . എനിക്ക് സന്തോഷം സഹിക്കാൻ വയ്യാതായി. ഞാനെല്ലാവരെയും വിളിച്ച് പറഞ്ഞു .ഗോരഖ്പുരിൽ നിന്നും 2 വർഷമായി കാണാതായ പെൺകുട്ടി ആണത്രേ സന്ധ്യ. ആ നാട്ടുകാരെല്ലാം എന്നെ വിളിച്ചു . 12 ന് വൈകുന്നേരം ഞാൻ വീഡിയോ കോൾ ചെയ്ത് എല്ലാവരെയും കുട്ടിക്ക് കാണിച്ചു കൊടുത്തു .എല്ലാവരും കരച്ചിലായിരുന്നു. കുട്ടിയെ തിരികെ കൊണ്ടുപോകാൻ അവർ അവിടെ നിന്ന് തിരിച്ചു . 17 ന് അവരിവിടെ വന്ന് അവളെ കൊണ്ടു പോകും.

also read; മോൻസന് പിന്നാലെ സുധാകരനും കുടുങ്ങുമോ? പരാതിക്കാരനെ സുധാകരൻ്റെ അടുപ്പക്കാരൻ സ്വാധീനിക്കാൻ ശ്രമം നടത്തിയതിൻ്റെ ദൃശ്യങ്ങൾ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News