17 വര്‍ഷം മുമ്പ് ‘മരിച്ചയാളെ’ ജീവനോടെ കണ്ടെത്തി. കാണാതായ ആളുടെ പിതൃസഹോദരനും സഹോദരന്മാരും അടക്കം നാലു പേര്‍ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അമ്മാവന്‍ മരിച്ചു. മൂന്ന് സഹോദരന്മാര്‍ ജാമ്യത്തിലാണ്. ബിഹാര്‍ സ്വദേശിയാണ് മരിച്ചയാള്‍. യുപിയിലെ ഝാൻസിയിലാണ് ഇയാളെ കണ്ടെത്തിയത്.
പൊലീസ് രേഖകളില്‍ ‘മരിച്ചു’ എന്ന് രേഖപ്പെടുത്തിയയാളെ ഝാന്‍സി പൊലീസ് കണ്ടെത്തിയതോടെയാണ് മരണത്തിന്റെയും ജീവിതത്തിന്റെയും ദുരൂഹമായ കേസ് വെളിച്ചത്ത് വന്നത്. ജനുവരി ആറിന് പട്രോളിങ്ങിനിടെ ഝാന്‍സി പൊലീസ് ഒരാളെ കാണുകയായിരുന്നു. അന്വേഷിച്ചപ്പോള്‍, ഇയാള്‍ ആറുമാസമായി ഗ്രാമത്തില്‍ താമസിക്കുന്നുണ്ടെന്ന് പൊലീസിന് മനസ്സിലായി. ബിഹാറിലെ ഡിയോറിയ സ്വദേശിയായ നാഥുനി പാല്‍ (50) ആണെന്ന് തിരിച്ചറിഞ്ഞു.
Read Also: അക്ഷരത്തെറ്റ് തുമ്പായി, സഹോദരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട യുവാവ് പൊലീസ് പിടിയിൽ
കൂടുതല്‍ അന്വേഷണത്തില്‍ ഇയാള്‍ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും അടുത്തിടെ ഝാന്‍സിയിലേക്ക് താമസം മാറിയെന്നും കണ്ടെത്തി. 16 വര്‍ഷത്തോളമായി ഇയാള്‍ ബിഹാറിലെ വീട് വിട്ടിട്ട്. 2009-ലാണ് നാഥുനി പാലിനെ വീട്ടില്‍ നിന്ന് കാണാതായത്. പാലിന്റെ മാതാവ് അമ്മാവനും നാല് സഹോദരന്മാര്‍ക്കുമെതിരെ പരാതി രജിസ്റ്റര്‍ ചെയ്തു. അവര്‍ പാലിന്റെ ഭൂമി തട്ടിയെടുക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു കേസ്. പാലിനെ ബിഹാര്‍ പൊലീസിന് കൈമാറി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here