വീടിന്റെ ചുമരില്‍ 109 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ചിത്രം; കാണാതായ പെയിന്റിംഗ് ഒടുവില്‍ കണ്ടെത്തി

അരനൂറ്റാണ്ടിലേറെയായി കാണാതായ ബോട്ടിസെല്ലി മാസ്റ്റര്‍പീസ് ഇറ്റലിയിലെ ഒരു വീടിന്റെ ചുമരില്‍ തൂക്കിയിട്ട നിലയില്‍ കണ്ടെത്തി. സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനായുള്ള കാരാബിനിയേരി കമാന്‍ഡ് ആണ് നേപ്പിള്‍സിനടുത്തുള്ള ഗ്രഗ്‌നാനോ എന്ന പട്ടണത്തിലെ ഒരു വീട്ടില്‍ നിന്നും പെയിന്റിംഗ് കണ്ടെത്തിയത്.

READ ALSO:യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; എംഎല്‍എമാര്‍ക്ക് പങ്കെന്ന് ഷഹബാസ് വടേരി

മരത്തില്‍ ടെമ്പറയില്‍ വരച്ച കന്യകാമറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രമാണ് കണ്ടെത്തിയത്. റോമന്‍ കത്തോലിക്കാ സഭ 1470-ല്‍ ആര്‍ട്ടിസ്റ്റ് സാന്ദ്രോ ബോട്ടിസെല്ലിയില്‍ നിന്ന് വാങ്ങിയതാണ് ഈ ചിത്രം. ബോട്ടിസെല്ലിയുടെ അവസാനത്തെ ചിത്രങ്ങളിലൊന്നായ അധികം അറിയപ്പെടാത്ത ഈ ചിത്രത്തിന് 109 മില്യണ്‍ യുഎസ് ഡോളര്‍ (9,08,68,50,400 ഇന്ത്യന്‍ രൂപ) വിലയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ‘ദി ബര്‍ത്ത് ഓഫ് വീനസ്’, ‘പ്രൈമവേര’ എന്നിവയാണ് ബോട്ടിസെല്ലിയുടെ ഏറ്റവും പ്രശസ്തമായ മറ്റ് സൃഷ്ടികള്‍.

READ ALSO:ഇനി കിടിലന്‍ ക്വാളിറ്റിയില്‍ വീഡിയോ കാണാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ചിത്രം കാണാതാകുന്നതിന് മുന്‍പ് ഈ കലാസൃഷ്ടി സാന്താ മരിയ ലാ കാരിറ്റയിലെ ഒരു പള്ളിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. എന്നാല്‍, പള്ളിക്ക് ഒരു ഭൂകമ്പത്തില്‍ കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന്, ‘സോമ്മാസ്’ എന്ന് അറിയപ്പെട്ടിരുന്ന ഒരു പ്രാദേശിക കുടുംബത്തെ ചിത്രം സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുകയും പിന്നീട് ചിത്രം തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടു വരികയായിരുന്നുവെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഏതായാലും പെയിന്റിംഗ് ഇറ്റാലിയന്‍ സാംസ്‌കാരിക മന്ത്രാലയം വീണ്ടെടുത്തു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News