ഞാൻ ഇവിടെത്തന്നെയുണ്ട്! സീറ്റ് നിഷേധിച്ചതിന് പിന്നാലെ ശിവസേന നേതാവ് ഒളിവിലിരുന്നത് 36 മണിക്കൂർ, പിന്നാലെ വീട്ടിലേക്ക്

shrinivas vanka

നിയമസഭ സീറ്റ് നിഷേധിച്ചതോടെ ഒളിവിൽ പോയ ശിവ സേന ഏക്‌നാഥ്‌ ഷിൻഡെ നേതാവ് ശ്രീനിവാസ് വാങ്ക തിരികെയെത്തി. 36 മണിക്കൂറിന് ശേഷം ഒളിവിലിരുന്ന ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് തിരികെ വന്നത്.ശ്രീനിവാസ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ തിരിച്ചെത്തിയതായി അദ്ദേഹത്തിന്റെ ഭാര്യ സുമ വാങ്കയാണ് അറിയിച്ചത്.

പാൽഘർ എംഎൽഎയായ ശ്രീനിവാസിനെ ചൊവ്വാഴ്ച മുതലാണ് കാണാതായത്. ഫോണിലൂടെ അടക്കം അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും അതിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് കുടുംബം നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് അദ്ദേഹത്തിനായി അന്വേഷണം നടത്തി വരികയായിരുന്നു.

ALSO READ; രേണുകാസ്വാമി വധക്കേസ്; നടൻ ദർശന് ഇടക്കാല ജാമ്യം

നിയമസഭ തെരഞ്ഞെടുപ്പിലേക്ക് പാൽഘർ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥിയായി മുൻ എംപി രാജേന്ദ്ര ഗവിറ്റിന്റെ പേര് ശിവസേന നിർദേശിച്ചതിന് പിന്നാലെയാണ് ശ്രീനിവാസ് പാർട്ടി തീരുമാനത്തിൽ അതൃപ്തി പ്രകടമാക്കി ഒളിവിൽ പോയത്.സ്ഥിതിഗതികൾ അറിഞ്ഞയുടൻ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ശ്രീനിവാസിന്റെ ഭാര്യയെ ബന്ധപ്പെടുകയും ഭർത്താവിനെ സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി പരിഗണിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News