കണ്ണൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ 17 ദിവസത്തിന് ശേഷം ബംഗളൂരുവില്‍ കണ്ടെത്തി

കണ്ണൂര്‍നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ പതിനേഴ് ദിവസത്തിന് ശേഷം ബംഗളൂരുവില്‍ നിന്ന് കണ്ടെത്തി. കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ഷെസിനെയാണ് കണ്ടെത്തിയത്. ഷെസിനെ തിരിച്ചറിഞ്ഞ ഒരു വ്യക്തി വീഡിയോ എടുത്ത് ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഷെസിനെ ഉടന്‍ നാട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Also Read- ഒമ്പത് വര്‍ഷത്തെ ഇടവേള; നടി വാണി വിശ്വനാഥ് തിരികെയെത്തുന്നു

ജൂലൈ 16-ാം തീയതിയാണ് ഷെസിനെ കാണാതായത്. കുഞ്ഞിപ്പള്ളി ഗായത്രി ടാക്കിസിന് സമീപത്തെ വീട്ടില്‍നിന്ന് കയ്യില്‍ നൂറുരൂപയുമായി മുടിമുറിക്കാന്‍ പോയതായിരുന്നു കുട്ടി. വീട്ടില്‍ നിന്ന് നടന്നാല്‍ അഞ്ച് മിനിറ്റ് സമയം കൊണ്ട് എത്താവുന്ന കടയിലേക്കായിരുന്നു ഷെസിന്‍ പോയത്. എന്നാല്‍ അന്ന് ഉച്ച കഴിഞ്ഞിട്ടും ഷെസിന്‍ തിരിച്ച് വരാതായതോടെ വീട്ടുകാര്‍ അന്വേഷണം തുടങ്ങി.

Also Read- മരണാനന്തര ബഹുമതി; ഡോ. വന്ദനദാസിന്റെ മാതാപിതാക്കൾ ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി

അന്വേഷണത്തില്‍ സുഹൃത്തുക്കളുടെ വീടുകളിലും മുടിവെട്ടുന്ന കടയിലും എത്തിയിട്ടില്ലെന്ന് വ്യക്തമായി. കാണാതായ സമയത്ത് ഷെസിന്റെ കൈവശം ഫോണും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അന്ന് വൈകിട്ട് തന്നെ ഷെസിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News