രാവിലെ സ്‌കൂളിലേക്ക് പോയ അധ്യാപിക തിരിച്ചെത്തിയില്ല; തെരച്ചിലിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ

കാണാതായ സ്വകാര്യ സ്കൂൾ അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. ബെംഗളൂരു മാണ്ഡ്യ ജില്ലയിലെ മേലുകോട്ടെയിലാണ് സംഭവം. 28 വയസുകാരി ദീപിക വി ഗൗഡയാണ് മരിച്ചത്. ഭർത്താവിനും ഏഴുവയസ്സുള്ള മകനുമൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ സ്‌കൂട്ടറിൽ സ്‌കൂളിലേക്ക് പോയ ദീപിക സ്‌കൂൾ സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഭർത്താവ് ലോകേഷ് ഉച്ചയ്ക്ക് ഒന്നരയോടെ ദീപികയെ ഫോണിൽ വിളിക്കുകയും, സ്വിച്ച് ഓഫ് ആയി കാണപ്പെടുകയുമായിരുന്നു. തുടർന്ന് സ്‌കൂളിൽ അന്വേഷിച്ചപ്പോൾ ഉച്ചക്ക് 12 നു തന്നെ ദീപിക സ്‌കൂളിൽ നിന്ന് മടങ്ങിയെന്നാണ് അറിയാൻ കഴിഞ്ഞത്. അന്വേഷിച്ചിട്ടും കണ്ടെത്താത്തതിനെത്തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

Also Read; ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് സുരക്ഷയൊരുക്കുന്നില്ല; അമിത് ഷായ്ക്ക് കത്തെഴുതി കോൺഗ്രസ് അധ്യക്ഷൻ

ഇതിനിടെയാണ് ദീപികയുടെ സ്‌കൂട്ടർ മേല്ക്കോട്ടെ കുന്നിനടുത്ത് യോഗ നരസിംഹക്ഷേത്രത്തിന് സമീപം കണ്ടെത്തുന്നത്. തുടർന്ന് ദീപികയുടെ പിതാവിനെ വിളിച്ച സ്‌കൂട്ടർ കണ്ടെത്തിയെന്ന വിവരം അറിയിക്കുകയും, സ്ഥലത്ത് തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ട് പ്രദേശത്ത് വീണ്ടും തെരച്ചിൽ നടത്തുന്നതിനിടെ സംശയം തോന്നിയ സ്ഥലത്തെ മണ്ണ് മാറ്റിയപ്പോളാണ് മൃതദേഹം കണ്ടെത്തിയത്. അടുത്ത് തന്നെ താമസിക്കുന്ന നിതീഷ് എന്നയാൾ ദീപികയെ അവസാനം വിളിച്ചുവെന്നും ഇയാളാണ് കുറ്റകൃത്യം നടത്തിയെന്നുമാണ് ദീപികയുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നത്. മൃതദേഹം കണ്ടെത്തിയതുമുതൽ നിതീഷ് ഒളിവിലാണ്. സംഭവത്തിൽ പ്രതേക സംഘങ്ങൾ രൂപീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Also Read; വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ പിടികൂടാൻ ഇന്നും ശ്രമം തുടരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News