മൂന്ന് ദിവസംമുന്‍പ് കാണാതായി, 21കാരിയുടെ മൃതദേഹം അയല്‍വാസിയുടെ പൂട്ടിയിട്ട മുറിയില്‍ അഴുകിയനിലയില്‍

crime

മൂന്ന് ദിവസം മുന്‍പ് കാണാതായ ഇരുപത്തിയൊന്നുകാരിയുടെ മദൃതദേഹം മൂന്ന് ദിവസത്തിന് ശേഷം അയല്‍വാസിയുടെ പൂട്ടിയിട്ട മുറിയില്‍ നിന്നും കണ്ടെത്തി. പഞ്ചാബ് ലുധിയാനയിലെ ആസാദ് നഗറിലാണ് സംഭവം.

വിശ്വനാഥ് എന്നയാളുടെ മുറിയില്‍നിന്നാണ് ശനിയാഴ്ച, യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വിശ്വനാഥിനെ ഒക്ടോബര്‍ മുപ്പതാം തീയതി മുതല്‍ കാണാനില്ല എന്നതും കേസില്‍ ദുരൂഹതയേറന്നുണ്ട്. പാസ്റ്റ് മോര്‍ട്ടത്തിനു ശേഷം മാത്രമേ പെണ്‍കുട്ടയുടെ മരണകാരണം പറയാന്‍ പറ്റുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.

യുവതി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് സംശയിക്കുന്നതായും യുവതിയുടെ ശരീരത്തില്‍ പുറമേയ്ക്ക് പരിക്കുകള്‍ ഒന്നും കാണാനില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. വിശ്വനാഥ് തന്റെ മകളെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.

വീട്ടുടമസ്ഥന്‍ വാതില്‍ തുറന്നപ്പോഴാണ് മകളുടെ മൃതദേഹം കണ്ടതെന്നും മൃതദേഹം അഴുകിയ നിലയിലാണുള്ളതെന്നും കാണാതായ ദിവസം തന്നെ യുവതി കൊല്ലപ്പെട്ടിരിക്കാമെന്നും മോഡല്‍ ടൗണ്‍ എസ്.എച്ച്.ഒ. സബ് ഇന്‍സ്പെക്ടര്‍ അവ്നീത് കൗര്‍ കൂട്ടിച്ചേര്‍ത്തു.

Also Read : ഓട്ടോറിക്ഷ മറിഞ്ഞ് അടിയിൽപ്പെട്ട് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

ഒക്ടോബര്‍ മുപ്പതാം തീയതി, ജോലി കണ്ടെത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ് തന്നെ ജലന്ധര്‍ ബൈപാസിലേക്ക് വിശ്വനാഥ് കൊണ്ടുപോയെന്ന് യുവതിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് തന്നോട് സലേം തബരിക്ക് സമീപം കാത്തുനില്‍ക്കാന്‍ വിശ്വനാഥ് പറഞ്ഞവെന്നും പിതാവ് പൊലീസിനെ അറിയിച്ചു.

എന്നാല്‍ മൂന്നു മണിക്കൂര്‍ കഴിഞ്ഞിട്ടും വിശ്വനാഥിനെ കാണാതെ വന്നതോടെ താന്‍ വീട്ടിലേക്ക് മടങ്ങി. വിശ്വനാഥിന്റെ മുറി ആ സമയം പൂട്ടിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് മകള്‍ ജോലിചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമ തന്നെ വിളിക്കുകയും യുവതി ജോലിക്ക് ചെന്നില്ലെന്ന് പറയുകയും ചെയ്തതോടെയാണ് മകളെ കാണാതായ വിവരം അറിയുന്നതെന്നും പിതാവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News