കാണാതായ യുവതി വനത്തിനോട് ചേർന്ന ആളൊഴിഞ്ഞ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; സുഹൃത്ത് പിടിയിൽ

വിതുരയിൽ കഴിഞ്ഞ ദിവസം കാണാതായെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വനത്തിനോട് ചേർന്നുള്ള ആളൊഴിഞ്ഞ വീട്ടിലാണ് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. വിതുര സ്വദേശിനിയും 22 വയസുകാരിയുമായ സുനിലയുടെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകിട്ടോടെ കണ്ടെടുത്തത്. കൊലപാതകിയെന്ന് സംശയിക്കുന്ന 24 -കാരൻ അച്ചുവിനെ പാലോട് പനയമുട്ടത്ത് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.

Also Read; ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്നഫോട്ടോകള്‍ വാങ്ങിയ ശേഷം ഭീഷണി; യുവാവ് അറസ്റ്റിൽ

കൂട്ടുകാരിയോടൊപ്പം മെഡിക്കൽ കോളേജിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് തിങ്കളാഴ്ച പുലർച്ചെയോടെ വീട്ടിൽ നിന്ന് പോയ സുനിത വൈകിട്ടായിട്ടും മടങ്ങി വന്നില്ല. തുടർന്ന് സുനിതയുടെ മാതാപിതാക്കളും ഭർത്താവും പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിക്കാണ് തെരച്ചിൽ നടക്കുന്നതിനിടെയാണ് മൃതദേഹം കല്ലൻകുടിയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും കണ്ടെത്തിയത്.

Also Read; കല്‍ക്കരി പുകഞ്ഞത് അവസാന ഉറക്കത്തിന് ചൂട് പകരാന്‍; പുക ശ്വസിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഇതിനിടെയാണ് പനയമുട്ടത്ത് വെച്ച് സംശയാസ്പദമായ രീതിയിലെ അച്ചുവിനെ കാണുന്നത്. അച്ചുവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഇരുവരും നേരത്തെ അടുപ്പത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കാൻ കഴിയാത്തതിനാൽ മരിക്കാൻ തീരുമാനിക്കുകയുമായിരുന്നു. സുനിലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും പിടിയിലായ അച്ചു പൊലീസിനോട് പറഞ്ഞു. ഇയാളെ വിതുര പൊലീസിന് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News