‘കാണാനില്ലെന്ന് പരാതി ലഭിച്ച് രണ്ട് ദിവസത്തിനുശേഷം മൃതദേഹം റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടിൽ…’; മുംബൈയിൽ കാണാതായ യുവതി കൊല്ലപ്പെട്ട നിലയിൽ

. നവിമുംബൈ ഊരണ്‍ സ്വദേശിനിയായ യശശ്രീ ഷിന്ദേ എന്ന 20 – കാരിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെയാണ് ഊരണ്‍ റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ കാമുകനാണ് പ്രതിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടുദിവസം മുൻപ് യുവതിയെ കാണാതായതിനെത്തുടർന്ന് അന്വേഷണം നടന്നുവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ശരീരമാസകലം കുത്തേറ്റ നിലയിലായിരുന്നുവെന്നും, യുവതി കൊല്ലപ്പെട്ടത് അതിക്രൂരമായിട്ടാണെന്നും പൊലീസ് വ്യക്തമാക്കി.

Also Read; കൊല്ലത്ത് ഗർഭിണിയായ കുതിരയ്ക്ക് നേരെ ക്രൂരത; ആക്രമണ ദൃശ്യങ്ങൾ കൈരളി ന്യൂസിന്

യുവതിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനു പിന്നാലെ തന്നെ കാമുകനെയും കാണാനില്ലെന്ന് വിവരം ലഭിച്ചു. പ്രണയബന്ധത്തിലെ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം പെൺകുട്ടിയുടെ കാമുകനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇയാൾക്കായി തെരച്ചിൽ നടക്കുന്നുണ്ടെന്നും, അന്വേഷണത്തിനായി അഞ്ച് ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് വിശദമാക്കി.

Also Read; ഗംഗാവാലിയില്‍ ഡൈവ് ചെയത ഈശ്വര്‍ മല്‍പെ ഒഴുക്കില്‍പ്പെട്ടു; രക്ഷപ്പെടുത്തി നാവികസേന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration