ഇന്നലെ വൈകുന്നേരം കന്നുകാലികളെ മേയ്ക്കാന്‍ വനത്തില്‍ പോയി കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. മൂന്ന് പേരും സുരക്ഷിതരെന്ന് ഡിഎഫ്ഒ അറിയിച്ചു. വനത്തിനുള്ളിൽ ആറ് കിലോമീറ്റർ അകലെ അറക്കമുത്തിയിൽ നിന്നാണ് മൂവരെയും കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് സ്ത്രീകളെ വനത്തിൽ കാണാതായതായി സ്ഥിരീകരിക്കുന്നത്.
പശുക്കളെ തിരഞ്ഞ് വനത്തിലേക്ക് പോയ പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്. കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും രാത്രി പലപ്പോഴും തിരച്ചിലിന് തടസ്സമായിരുന്നു. തുടർന്ന് ഡ്രോൺ അടക്കമുള്ള സംവിധാനങ്ങളുമായി ഇന്ന് രാവിലെ നടത്തിയ വിപുലമായ തിരച്ചിലിലാണ് മൂവരെയും കണ്ടെത്തിയത്.
also read; കന്നുകാലികള്‍ തിരിച്ചെത്തി; വനത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ പുനരാരംഭിച്ചതായി വനം മന്ത്രി
കാണാതായ മൂന്ന് സ്ത്രീകള്‍ക്കായി ഇന്നും തിരച്ചില്‍ ആരംഭിച്ചതായി വനം മന്ത്രി എകെ ശശീന്ദ്രന്‍ രാവിലെ അറിയിച്ചിരുന്നു. ഇന്നലെ പതിനഞ്ച് പേര്‍ വീതം അടങ്ങുന്ന മൂന്ന് സംഘങ്ങള്‍ ആണ് തിരച്ചില്‍ നടത്തിയത്. വനം, പോലീസ്, ഫയര്‍ ഫോഴ്സ് എന്നിവര്‍ അടങ്ങിയ സംഘം ആണ് തിരച്ചില്‍ നടത്തിയത്.
ഇന്ന് പുലര്‍ച്ചെ 3.00 മണി വരെ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കന്നുകാലികള്‍ തിരിച്ച് എത്തിയതായി മന്ത്രി പറഞ്ഞു. മലയാറ്റൂര്‍ ഡിഎഫ്ഒ ശ്രീനിവാസ് അടക്കമുള്ളവരാണ് ഇന്നലെ മുതല്‍ തിരച്ചിലിന് നേതൃത്വം നല്‍കിയിരുന്നത്. തൃശൂര്‍ സിസിഎഫ് ആടലരശനോട് സ്ഥലത്ത് എത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here