ഡമ്മി റേഷൻകട റെഡി; അരികൊമ്പാ നീ പെട്ടു

അരിക്കൊമ്പനെ പൂട്ടാൻ കെണിയൊരുക്കി വനംവകുപ്പ്. കൊമ്പനെ പിടികൂടാനായി സിമന്റ് പാലത്തിന് സമീപം താൽക്കാലിക റേഷൻ കടയുടെ കെണിയൊരുക്കിയിരിക്കുകയാണ് വനം വകുപ്പ്. സാഹചര്യങ്ങൾ അനുകൂലമായാൽ 23ന് അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിക്കും. സാഹചര്യങ്ങൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും.

താൽക്കാലിക റേഷൻ കട ഒരുക്കി അരിയും മറ്റും എത്തിച്ച് ആനയെ ആകർഷിച്ച് പിടികൂടാനാണ് വനം വകുപ്പിന്റെ നീക്കം. വിക്രം എന്ന കുങ്കിയാനക്കൊപ്പം കോന്നി സുരേന്ദ്രൻ, കുഞ്ചു, സൂര്യൻ എന്നീ കുങ്കിയാനകളെയും മുത്തങ്ങ ആനപ്പന്തിയിൽ നിന്നും ദൗത്യത്തിനായി എത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News