അരിക്കൊമ്പനെ ഒരു ദിവസം വൈകി മയക്കുവെടി വെക്കും

ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ ഭീതിവിതയ്ക്കുന്ന അരിക്കൊമ്പനെ മയക്കുവെടി വെച്ച് തളയ്ക്കുന്ന ദൗത്യം 26ലേക്ക് മാറ്റി. കുങ്കിയാനകൾ എത്തുന്നത് വൈകിയതും ശനിയാഴ്ച പരീക്ഷകൾ നടക്കുന്നതും മുൻപിൽകണ്ടാണ് ദൗത്യം മാറ്റിവെച്ചത്. അതേസമയം 25ന് മോക്ക്ഡ്രിൽ നടക്കും.

ശാന്തൻപാറ, ചിന്നക്കനാൽ ഗ്രാമ പഞ്ചായത്തുകളിലെ ചില വാർഡുകളിൽ 26ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 25ന് മൈക്ക് അനൗൺസ്‌മെന്റ് നടത്തും. മലയാളം, തമിഴ്, ഗോത്ര ഭാഷകളിൽ അനൗൺസ്മെന്റ് നടത്തും. ഈ ദിവസങ്ങളിൽ എല്ലാം വിനോദ സഞ്ചാരികൾക്കു നിയന്ത്രണം ഏർപ്പെടുത്തും. 26ന് ദൗത്യം നടന്നില്ലെങ്കിൽ 27ന് നടപ്പിലാക്കും

അതേസമയം, അരിക്കൊമ്പനെ പിടികൂടാൻ സർവ്വ സന്നാഹങ്ങളുമായാണ് വനംവകുപ്പ് തയ്യാറെടുക്കുന്നത്. വായനാട്ടിൽനിന്നും വിക്രം, സൂര്യൻ എന്ന കുങ്കിയാനകൾ ഇതിനകം ജില്ലയിൽ എത്തിക്കഴിഞ്ഞു. ഇതുകൂടാതെ, കൊമ്പനെ പിടികൂടാനായി സിമന്റ് പാലത്തിന് സമീപം താൽക്കാലിക റേഷൻ കടയുടെ കെണിയൊരുക്കിയിരിക്കുകയാണ് വനം വകുപ്പ്. മയക്കുവെടി വെച്ച് അബോധാവസ്ഥയിലാക്കി കുങ്കിയാനയുടെ സഹായത്തോടെ ലോറിയില്‍ കയറ്റാനാണ് വനം വകുപ്പിന്‍റെ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News