മിഷൻ ബേലൂർ മഖ്ന; ഡോ. അരുൺ സക്കറിയ ദൗത്യത്തിന്റെ ഭാഗമാകും

മിഷൻ ബേലൂർ മഖ്നയുടെ ഭാഗമാകാൻ ഡോ. അരുൺ സക്കറിയയും. നാളെ ദൗത്യത്തിന്റെ ഭാഗമാകും. വനം വകുപ്പിന്റെ നിരവധി ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകിയ ആളാണ് ഡോ.അരുൺ സക്കറിയ. ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി മൃഗസംരക്ഷണ വകുപ്പിലേക്ക് മാസങ്ങൾക്ക് മുമ്പാണ് അരുൺ സക്കറിയ മടങ്ങിയത്.

ALSO READ: ട്രെയിനുകള്‍ വിമാനവേഗതയില്‍ പായും, പരീക്ഷണം വിജയിച്ചെന്ന് ചൈന

അതേസമയം ആനക്ക്‌ 100 മീറ്റർ അരികിൽ വരെ എത്താനായത്‌ മാത്രമാണ്‌ ദൗത്യത്തിൽ ഇന്നുണ്ടായ പുരോഗതി.ദൗത്യം നാളെയും മാനിവയൽ വനമേഖലയിൽ തുടരും. ഇന്നലെ രാത്രി പത്ത്‌ മണിയോടെ ജനവാസ മേഖലയിലൂടെ സഞ്ചരിച്ച്‌ മാനിവയൽ കാളിക്കൊല്ലി ആലത്തൂർ പനവല്ലി മേഖലകളിലേക്ക്‌ ആനയെത്തി. കഴിഞ്ഞ ദിവസം ബാവലി മേഖലയിലായിരുന്നു ആന.അവസാന സിഗ്നനലുകൾ പിന്തുടർന്ന് ദൗത്യ സംഘം രാവിലെ തന്നെ മയക്കുവെടി വെക്കാനുള്ള ശ്രമങ്ങളാരംഭിച്ചു.അടിക്കാടുകൾ നിറഞ്ഞ ഈ വനമേഖല ദൗത്യത്തിന്‌ വീണ്ടും വെല്ലുവിളിയായി.ഒപ്പമുള്ള മോഴയാനയും പ്രതിസന്ധിയാണ്‌. നൂറുമീറ്റർ അരികിലെത്തിയെങ്കിലും മയക്കുവെടി വെക്കാനായില്ല. ദൗത്യം തുടരുമെന്നും.കാര്യക്ഷമമായി വനം വകുപ്പ്‌ ദൗത്യം മുന്നോട്ടുകൊണ്ടുപോവുകയാണെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

ALSO READ: ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് സന്തോഷ വാര്‍ത്ത; ഈ നഗരങ്ങളില്‍ ഹ്യുണ്ടായിയുടെ വക 11 ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍

ബേലൂരിൽ നിന്ന് ദിവസങ്ങൾ നീണ്ട ശ്രമത്തിനൊടുവിൽ മഗ്നയെ പിടികൂടിയ കർണ്ണാടകവനം വകുപ്പിലെ സംഘാങ്ങങ്ങൾ ഉൾപ്പെടെ ഇന്ന് ദൗത്യത്തിൽ ചേർന്നു.കേരള കർണ്ണാടക അംഗങ്ങൾ ഉൾപ്പെട്ട മൂന്ന് സംഘങ്ങളായാണ്‌ ഇനിയുള്ള ശ്രമങ്ങൾ നടക്കുക. ചീഫ്‌ വെറ്ററിനറി സർജ്ജനും നിരവധി ദൗത്യങ്ങളിൽ പങ്കെടുത്ത്‌ പരിചയവുമുള്ള ഡോ അരുൺ സക്കറിയയെ ദൗത്യത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഇതിനിടെ ഉയർന്നിരൂന്നു. മൃഗസംരക്ഷണ വകുപ്പിലേക്ക്‌ മടങ്ങിയ അദ്ദേഹം സർക്കാർ തല ഇടപെടലിൽ വീണ്ടും ദൗത്യത്തിനായി വയനാട്ടിലെത്തും.നാളെ മുതൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൂടിയാവും മഗ്നക്കായുള്ള ദൗത്യം. രാത്രിയും ശക്തമായ നിരീക്ഷണമാണ്‌ കുതിരക്കോട്‌ പനവല്ലി ചേലൂർ ആലത്തൂർ ബേഗൂർ പ്രദേശങ്ങളിൽ വനം വകുപ്പും പോലീസും നടത്തുക.ഇവിടങ്ങളിൽ നിരോധനാജ്ഞയും നിലനിൽക്കുന്നുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News