അവസാന ദൗത്യത്തിനിറങ്ങി ടോമും കൂട്ടരും; ആരാധകരെ ഞെട്ടിച്ച് ‘ഫൈനൽ റെക്കണിങ്’ ട്രെയ്‌ലർ

Mission Impossible - The Final Reckoning trailer

ആക്ഷൻ സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് ടോം ക്രൂസിന്റെ ‘മിഷൻ ഇംപോസിബിൾ: ഫൈനൽ റെക്കണിങ്’ ട്രെയ്‌ലർ. ഏഴ് ചിത്രങ്ങളാണ് ഇതുവരെ ഈ സീരീസിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. ഈ സീരിസിലെ എട്ടാമത്തെ സിനിമയും ‘മിഷൻ ഇംപോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് വണ്ണി’ന്റെ തുടർച്ചയുമായ ‘മിഷൻ ഇംപോസിബിൾ ദി ഫൈനൽ റെക്കണിംഗി’ന്റെ ട്രെയ്‌ലറാണ് ഇന്നലെ പുറത്തിറങ്ങിയത്.

ഏകദേശം 400 മില്യൺ ഡോളർ അഥവാ 3300 കോടിയിലധികം രൂപയുടെ ബജറ്റിൽ ഇറങ്ങുന്ന ചിത്രം ലോകത്ത് ഇതുവരെ നിർമിച്ചതിൽ വച്ചേറ്റവും ചെലവേറിയ സിനിമയായാണ് അറിയപ്പെടുന്നത്.

ALSO READ; ലിജോയുടെ ആ സിനിമ എനിക്ക് വളരെ ഇഷ്ടമാണ് അതിനെപ്പറ്റി ഞാൻ ലിജോയോട് സംസാരിക്കാറുണ്ട്: ലോകേഷ് കനകരാജ്

പതിവ് പോലെ ടോം ക്രൂസിന്‍റെ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ട്രെയ്‌ലറിന്‍റെ ഹൈലൈറ്റ്. അവസാന ഭാഗത്തിൽ തുടങ്ങിവച്ച മിഷൻ പൂർത്തിയാക്കാനായി ടോം ക്രൂസിന്റെ ഏഥൻ ഹണ്ട് ഇറങ്ങി തിരിക്കുന്നതാണ് രണ്ടാം ഭാഗത്തിന്റെ കഥയെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

ലക്ഷക്കണക്കിന് ആരാധകരുള്ള ‘മിഷൻ ഇംപോസിബിൾ’ സീരിസിലെ അവസാനത്തെ ചിത്രമാകും ഇതെന്നാണ് ഹോളിവുഡിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. 1966-ലാണ് ‘മിഷൻ: ഇംപോസിബിൾ’എന്ന ആദ്യത്തെ സിനിമയെത്തുന്നത്. ഇംപോസിബിൾ മിഷൻസ് ഫോഴ്സിൻ്റെ ഏജൻ്റായ ഏഥൻ ഹണ്ടിൻ്റെ വേഷം ചെയ്യുന്ന ടോം ക്രൂയിസാണ് ഈ പരമ്പര പ്രധാനമായും നിർമ്മിച്ചിരിക്കുന്നത്.

ALSO READ; തോളിൽ ഒരു തോക്കുമായി പുഷ്പരാജ്; ‘പുഷ്പ 2’ ട്രെയിലർ ഉടനെത്തും, അനൗൺസ്മെൻറ് പോസ്റ്റർ പുറത്ത്

സീരിസിലെ ഓരോ സിനിമകളിലെയും ടോം ക്രൂയിസ് ഡ്യൂപ്പില്ലാതെയുള്ള സ്റ്റണ്ട് സീനുകൾ പലപ്പോഴും വാർത്തയിൽ ഇടം പിടിക്കാറുണ്ട്. ഹെയ്‌ലി അറ്റ്‌വെൽ, വിങ് റെംസ്, സൈമൺ പെഗ്, വനേസ കിർബി തുടങ്ങിയവരാണ് പുതിയ മിഷൻ ഇംപോസിബിൾ സിനിമയിലെ മറ്റു അഭിനേതാക്കൾ. അടുത്ത വർഷം മെയിൽ ചിത്രം തിയേറ്ററിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News