മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 പദ്ധതിക്ക് തുടക്കം; കുട്ടികൾക്കും ഗർഭിണികൾക്കും വാക്സിൻ ഉറപ്പാക്കും

ഗർഭിണികൾക്കും കുട്ടികൾക്കും വാക്സിനേഷൻ പൂർണമാക്കുന്നതിനുള്ള മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 ന്‍റെ സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കട ജില്ലാ മാതൃകാശുപത്രിയിൽവെച്ച് നടന്നു. പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം വിജയകരമായി പൂർത്തിയാക്കുന്നതിന് ആരോഗ്യവകുപ്പ് പൂർണസജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.

Also Read:രാഹുല്‍ ഗാന്ധി വീണ്ടും എംപി, അംഗത്വം പുനഃസ്ഥാപിച്ചു

ഇമ്മ്യൂണൈസേഷന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നതിനും ഗർഭിണികളേയും കുട്ടികൾക്കും അവർക്ക് ആവശ്യമായ വാക്സിനേഷൻ എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മിഷൻ ഇന്ദ്രനുഷ് പദ്ധതി ആരംഭിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.വാക്സിനേഷൻ പ്രക്രിയയുടെ നടപടിക്രമങ്ങൾ ‍വിജയകരമായി പൂർത്തിയാക്കുന്നതിനായി ആരോഗ്യവകുപ്പ് വിവിധ കേന്ദ്രങ്ങളിലായി കോൾഡ് സ്റ്റോറേജ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പരിശീലനം ലഭിച്ച 4171 ജെപി എച്ച്എൻമാരാണ് വാക്സിനേഷൻ നൽകുന്നത്.

Also Read:കരിപ്പൂര്‍ വിമാനാപകടം; കണ്ണീർ ഓർമയ്ക്ക് ഇന്ന് മൂന്ന് വയസ്

ആ​ഗസ്റ്റ് 12 വരെയായിരിക്കും ഒന്നാംഘട്ട വാക്സിനേഷൻ നടക്കുക. ഓരോ ഘട്ടത്തിലും സാധാരണ വാക്സിനേഷൻ നൽകുന്നത് ഉൾപ്പെടെ പൊതുഅ‍വധി ഒ‍ഴിവാക്കി കൊണ്ട് ആറു ദിവസങ്ങിലായാണ് വാക്സിനേഷൻ പൂർത്തിയാക്കുക. പദ്ധതിയുടെ രണ്ടാം ഘട്ടം സെപ്തംബർ 11 നും മൂന്നാംഘട്ടം ഒകടോബർ 9 നും ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here