ബേലൂര്‍ മഖ്‌നയെ പിടിക്കാനുള്ള ദൗത്യം മൂന്നാം ദിനത്തിലേക്ക്; പ്രദേശത്തെ സ്കൂളുകൾക്ക് ഇന്ന് അവധി

കാട്ടാന ബേലൂര്‍ മഖ്‌നയെ പിടിക്കാനുള്ള ദൗത്യം മൂന്നാം ദിനം പുനരാരംഭിച്ചു. വനംവകുപ്പ് ആനയുടെ രാത്രി സഞ്ചാരം പരിശോധിക്കുകയാണ്. നിലമ്പൂർ, മണ്ണാർക്കാട് ആർആർടി സംഘങ്ങളും വയനാട്ടിലേക്ക് എത്തും. അതേസമയം പ്രദേശത്തെ സ്കൂളുകൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും മാനന്തവാടി നഗരസഭയിലെ കുറുക്കന്‍ മൂല, കുറുവ, കാടംകൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്. ജനങ്ങള്‍ അനാവശ്യമായി പുറത്തു ഇറങ്ങരുത് എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ALSO READ: കൊച്ചിയിലെ ബാറിൽ വെടിവെയ്പ്പ്; രണ്ട് ജീവനക്കാർക്ക് പരിക്ക്

ആനയുടെ റേഡിയോ കോളറില്‍ നിന്ന് സിഗ്‌നല്‍ കിട്ടുന്ന മുറയ്ക്കാകും ദൗത്യ സംഘം നീങ്ങുക.ആന തമ്പടിക്കുന്ന കൃത്യം സ്ഥലം കിട്ടിയാല്‍ വെറ്റിറിനറി സംഘം മയക്കുവെടി വയ്ക്കാന്‍ നീങ്ങും. അതിവേഗത്തിലുള്ള ആനയുടെ നീക്കം ദൗത്യത്തിനു വെല്ലുവിളിയുണ്ട്. രാവിലെ തന്നെ മോഴയെ ട്രാക് ചെയ്യനായാല്‍ എളുപ്പം നടപടികള്‍ പൂര്‍ത്തിയാക്കാനാകും എന്നാണ് പ്രതീക്ഷ. മണ്ണാര്‍ക്കാട്, നിലമ്പൂര്‍ ആര്‍ആര്‍ടികള്‍ കൂടി ദൗത്യത്തിന്റെ ഭാഗമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ആനയെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും മയക്കുവെടി ശ്രമം ഫലിച്ചില്ല. രാത്രി വൈകിയതോടെ ശ്രമം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

ALSO READ: ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ നാളെ വിശ്വാസവോട്ട് തേടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News